|    Aug 16 Thu, 2018 11:36 am

മഅ്ദനിക്ക് വിദഗ്ധ ചികില്‍സ ലഭ്യമാക്കണം; പിഡിപി ഉപവാസം നടത്തി

Published : 1st March 2018 | Posted By: kasim kzm

കാസര്‍കോട്: നിരവധി രോഗങ്ങള്‍ക്ക് അടിമപ്പെട്ടിരിക്കുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിക്ക് വിദഗ്ധ ചികില്‍സ ലഭ്യമാക്കാത്തതില്‍ പ്രതിഷേധിച്ച് പിഡിപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപവാസം നടത്തി.
ഐഎന്‍എല്‍ ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം ഉദ്ഘാടനം ചെയ്തു. അബ്ദുല്ലക്കുഞ്ഞി ബദിയടുക്ക അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എസ് എം ബഷീര്‍ അഹ്മദ് മഞ്ചേശ്വരം, ഗോപി കുതിരക്കല്‍, രവീന്ദ്രന്‍ മാസ്റ്റര്‍, സുലൈമാന്‍ ഹാജി ബാങ്കോട്, പി യു അഹ്മദ് ഹാജി ബാങ്കോട്, എം കെ ഇ അബ്ബാസ്, അബ്ദുര്‍റഹ്മാന്‍ പുത്തിഗെ, ഹുസയ്‌നാര്‍ ബെണ്ടിച്ചാല്‍, മുഹമ്മദ്കുഞ്ഞി ചാത്തങ്കൈ, അബ്ദുല്ല ഊജന്തൊടി, ആബിദ് മഞ്ഞംപാറ, ഇബ്രാഹിം കോളിയടുക്കം, ശാഫി മുനിയൂര്‍, ഇസ്മയില്‍ ആരിക്കാടി, റസാഖ് , അബ്ദുല്‍ഖാദര്‍ ലബ്ബൈക്ക്, എം എ കളത്തൂര്‍, മുഹമ്മദ് ആലംപാടി, മുഹമ്മദ്കുഞ്ഞി മൗവ്വല്‍, റാഫി പുഞ്ചാവി, യൂനുസ് തളങ്കര,  ബാബു നെട്ടണിഗെ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss