|    Jan 18 Wed, 2017 3:50 pm
FLASH NEWS

മഅ്ദനിക്ക് നീതി ഉറപ്പാക്കണം; പിഡിപി കര്‍ണാടക മാര്‍ച്ച് ഡിസംബര്‍ 10ന്

Published : 25th September 2016 | Posted By: mi.ptk

MADANI-final

കോട്ടയം: പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്ക് നീതി ഉറപ്പാക്കാന്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് ഭരണകൂടം തയ്യാറാവണമെന്നും ഭരണകൂട ഭീകരത അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പിഡിപി പ്രവര്‍ത്തകര്‍ ഡിസംബര്‍ 10ന് കര്‍ണാടകയിലേക്ക് മാര്‍ച്ച് ചെയ്യുമെന്ന് പിഡിപി ഉപാധ്യക്ഷന്‍ പൂന്തുറ സിറാജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബിജെപിയേക്കാള്‍ ഫാഷിസ്റ്റ് സമീപനമാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ് ഭരണകൂടം മഅ്ദനിയോട് കാട്ടുന്നത്. കര്‍ണാടകയിലെ ഹിന്ദുവോട്ട് ലക്ഷ്യം വച്ചാണ് കര്‍ണാടക സര്‍ക്കാര്‍ മഅ്ദനിക്ക് നീതി നിഷേധിക്കുന്നത്. ഈ സാഹചര്യത്തില്‍ മഅ്ദനിക്ക്  നാട്ടില്‍ വരുന്നതിനും ചികില്‍സ തേടുന്നതിനും കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ വിഷയങ്ങള്‍ ഉന്നയിച്ചാണ് പിഡിപി കര്‍ണാടക മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്. ഇതിനു മുന്നോടിയായി ഒക്ടോബര്‍ 15 മുതല്‍ 30 വരെ സംസ്ഥാനത്തൊട്ടാകെ പിഡിപി പഞ്ചായത്ത്, മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രചാരണ പദയാത്രകള്‍ സംഘടിപ്പിക്കും. നവംബര്‍ ഒന്നു മുതല്‍ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിലും 21 മുതല്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലും പ്രചാരണ പദയാത്രകള്‍ സംഘടിപ്പിക്കും. ഡിസംബര്‍ 10ന് രാവിലെ 10ന് കാസര്‍കോട് തലപ്പാടിയില്‍ നിന്നുമാണ് കര്‍ണാടക മാര്‍ച്ച് ആരംഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫാഷിസത്തെ ചെറുക്കാന്‍ കോണ്‍ഗ്രസ് ദുര്‍ബലമാണ്. ഈ സാഹചര്യത്തില്‍ ന്യൂനപക്ഷ മതേതര ഇടതുചേരി കെട്ടിപ്പടുക്കുന്നതിന് മുസ്‌ലിംലീഗ് നേതൃത്വം നല്‍കാന്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ പാര്‍ട്ടി ഭാരവാഹികളായ എം എസ് നൗഷാദ്, അന്‍സര്‍ ഷാ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 408 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക