|    Aug 18 Fri, 2017 12:31 am
FLASH NEWS

മഅ്ദനിക്കെതിരേയുള്ള വിവേചനം : പിഡിപി പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു

Published : 2nd August 2017 | Posted By: fsq

 

ആലുവ: കര്‍ണാടക സര്‍ക്കാര്‍ പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയോടു കാണിക്കുന്ന ക്രൂരതയ്‌ക്കെതിരേ പിഡിപി എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാഷനല്‍ ഹൈവേ ഉപരോധസമരം നടത്തി. മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി മഅ്ദനിക്ക് ജാമ്യം അനുവദിച്ചെങ്കിലും അന്യായമായ വ്യവസ്ഥകളില്‍ പ്രതിഷേധിച്ചാണ് പിഡിപി പ്രവര്‍ത്തകര്‍ ഇന്നലെ രാത്രി ഒന്‍പതരയോടെ നാഷനല്‍ ഹൈവേ ഉപരോധിച്ചത്. ആലുവ ബാങ്ക് കവലയില്‍നിന്നും ആരംഭിച്ച പ്രകടനം  ദേശീയപാത പറവൂര്‍കവലയ്ക്കു സമീപമെത്തിയാണ് ഉപരോധസമരം നടത്തിയത്. ജില്ലാ സെക്രട്ടറി ജമാല്‍ കുഞ്ഞുണ്ണിക്കര സമരം ഉദ്ഘാടനം ചെയ്തു. മഅ്ദനിയുടെ ജീവന്‍കൊണ്ട് പന്താടാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രകടനത്തിനും ഉപരോധസമരത്തിനും പിഡിപി നേതാക്കളായ സി എസ് ജമാല്‍, അന്‍സാര്‍ മലയന്‍കാട്, മനാഫ് വേണാട്, യാസിര്‍ പാനായിക്കുളം, മുഹമ്മദലി പേങ്ങാട്ടുശ്ശേരി നേതൃത്വം നല്‍കി. സമരക്കാരെ പോലിസ് അറസ്റ്റുചെയ്തു നീക്കുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക