|    Oct 21 Sat, 2017 3:24 am
FLASH NEWS
Home   >  Pravasi  >  Gulf  >  

മംവാഖ് മുച്ചക്ര വാഹനം കൈമാറി

Published : 25th January 2016 | Posted By: SMR

ദോഹ: മലപ്പുറം ജില്ലാ മുസ്‌ലിം വെല്‍ഫെയര്‍ അസോസിയേഷന്‍ (മംവാഖ്) റിലീഫ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍ധന കുടുംബാംഗവും വിദ്യാര്‍ഥിയുമായ റഷീദിന് നല്‍കുന്ന മുച്ചക്ര വാഹനത്തിന്റെ താക്കോല്‍ പ്രസിഡന്റ് ശംസുദ്ദീന്‍ ഒളകര കൈമാറി. ദേവതിയാല്‍ ഐസിസിടി മസ്ജിദ് വേദിയില്‍ നടന്ന പരിപാടിയില്‍ മംവാഖ് വൈസ് പ്രസിഡന്റ് യു ഹുസൈന്‍ മുഹമ്മദ്, ജനറല്‍ സെക്രട്ടറി എന്‍കെഎം ഷൗക്കത്ത്, സുഹൈല്‍ ശാന്തപുരം, മുസ്തഫ കെ കെ, വി ടി അബ്ദുസമദ്, ഫസല്‍ കോയ സംബന്ധിച്ചു. മംവാഖ് മലപ്പുറം ജില്ലയില്‍ സംഘടിപ്പിക്കുന്ന മഹല്ല് ശാക്തീകരണത്തിന്റെ ഭാഗമായാണ് റിലീഫ് വിതരണം നടത്തുന്നത്. ശാരീരികക്ഷമതക്കുറവുള്ള റഷീദിന് വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് യാത്ര ചെയ്യുന്നതിനുള്ള സൗകര്യമാണ് മംവാഖ് ഏര്‍പ്പെടുത്തി നല്‍കിയതെന്ന് സംഘാടകര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക