|    Sep 27 Wed, 2017 1:22 am
Home   >  Sports  >  Athletics  >  

മംഗള്‍ സിങ് ചാംപിയക്ക് റിയോ ഒളിംപിക് യോഗ്യത

Published : 19th August 2015 | Posted By: admin

manga 1

കൊല്‍ക്കത്ത: ഇന്ത്യന്‍ പുരുഷ അമ്പെയ്ത്ത് താരം മംഗള്‍ സി ങ് ചാംപിയ അടുത്ത വര്‍ഷത്തെ റിയോ ഒളിംപിക്‌സില്‍ മല്‍സരിക്കാന്‍ അര്‍ഹത നേടി. ഡെ ന്‍മാര്‍ക്കിലെ കോപന്‍ഹേഗനി ല്‍ നടക്കുന്ന ലോക അമ്പെയ്ത്ത് ചാംപ്യന്‍ഷിപ്പിന്റെ  റികര്‍വ് വിഭാഗത്തില്‍ ക്വാര്‍ട്ടറിലെത്തിയതോടെയാണ് ചാംപിയ ഒളിംപിക്‌സിനു ടിക്കറ്റെടുത്തത്.
ചാംപിയയുടെ ഒളിംപിക് യോഗ്യത ഇന്ത്യന്‍ ക്യാംപില്‍ ആവേശം പരത്തി. നേരത്തേ പുരുഷന്‍മാരുടെ ടീമിനത്തില്‍ ഇന്ത്യ യോഗ്യത നേടാനാവാതെ പുറത്തായിരുന്നു.
ചാംപിയയുടെ കരിയറിലെ രണ്ടാം ഒളിംപിക്‌സാണ് റിയോയിലേത്. 2008ലെ ബെയ്ജിങ് ഒളിംപ്കിസിലും താരം മല്‍സരിച്ചിരുന്നു. 2008ല്‍ വ്യക്തിഗത വിഭാഗം അമ്പെയ്ത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ഏക താരം കൂടിയായിരുന്നു ചാംപിയ.

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക