|    Sep 20 Thu, 2018 2:28 am
FLASH NEWS
Home   >  National   >  

മംഗളൂരു പബ് ആക്രമണക്കേസ്: പ്രമോദ് മുത്തലിക് അടക്കമുള്ള മുഴുവന്‍ പ്രതികളെയും വിട്ടയച്ചു

Published : 13th March 2018 | Posted By: G.A.G

മംഗളൂരു :  2009 ല്‍ മംഗളൂരുവിലെ ഒരു പബ്ബില്‍ പെണ്‍കുട്ടികള്‍ അടക്കമുള്ളവരെ ആക്രമിച്ച കേസില്‍ ശ്രീരാമസേന അധ്യക്ഷന്‍ പ്രമോദ് മുത്തലിക് അടക്കം മുഴുവന്‍ പ്രതികളെയും മംഗളൂരു ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി വെറുതെ വിട്ടു. 2009 ജനുവരി 24നു ബല്‍മട്ട റോഡിലെ പബ്ബില്‍ ആക്രമണം നടത്തിയ കേസിലെ മുത്തലിക് അടക്കമുള്ള 30 പ്രതികളെയാണു മതിയായ തെളിവില്ലെന്നു കണ്ടു വിട്ടയച്ചത്. ദേശീയ ശ്രദ്ധ പിടി്ച്ചു പറ്റിയ സംഭവമായിരുന്നു ഇത്. അതേസമയം സംഭവം നടക്കുമ്പോള്‍ അധികാരത്തിലുണ്ടായിരുന്ന ബിജെപി സര്‍ക്കാര്‍ തന്നെ  കേസില്‍ കുടുക്കുകയായിരുന്നുവെന്നു പ്രമോദ് മുത്തലിക് വിധി പുറത്തുവന്നതിന് ശേഷം പ്രതികരിച്ചു. പബ്ബ് ആക്രമണം നടക്കുമ്പോള്‍ താന്‍ മഹാരാഷ്ട്രയിലായിരുന്നുവെന്നും മുത്തലിക് അവകാശപ്പെട്ടു. കോടതി കുറ്റവിമുക്തനാക്കിയ സാഹചര്യത്തില്‍ മാനനഷ്ടക്കേസ് നല്‍കാനാകുമോ എന്നു പരിശോധിക്കുമെന്നും മുത്തലിക് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss