|    Mar 26 Sun, 2017 1:24 am
FLASH NEWS

മംഗളൂരു ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി; രണ്ടു പേര്‍ കൊല്ലപ്പെട്ടു

Published : 3rd November 2015 | Posted By: swapna en

മംഗളൂരു: സബ് ജയിലില്‍ തടവുകാര്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. പോലിസുകാര്‍ അടക്കം 12 പേര്‍ക്ക് പരിക്ക്. ഇന്നലെ രാവിലെ പ്രഭാതഭക്ഷണത്തിനിടെയാണ് രണ്ട് അധോലോക സംഘങ്ങളില്‍പെട്ട പ്രതികള്‍ ഏറ്റുമുട്ടിയത്. ഛോട്ടാ ഷക്കീല്‍ സംഘാംഗം മഡൂരിലെ ഇസ്ബു എന്ന യൂസുഫ് (40), മറ്റൊരു സംഘത്തില്‍പ്പെട്ട ഗണേശ് ഷെട്ടി (40) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇസ്ബുവിനെ മാരകായുധങ്ങള്‍ കൊണ്ട് ഒരു സംഘം വെട്ടിക്കൊല്ലുകയായിരുന്നു. ഇതിനിടയിലാണ് ഗണേശ് ഷെട്ടിയും കൊല്ലപ്പെട്ടത്. അക്രമത്തില്‍ പരിക്കേറ്റ പ്രതികളായ പ്രദീപ് വാമഞ്ചൂര്‍, ഉമേഷ് കൊമ്പാര്‍, യുവരാജ് സുരിഞ്ചെ, ശോഭ്‌രാജ്, നിധീഷ്, ഇക്ബാല്‍, ആസിഫ് എന്നിവരെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സബ്ജയിലില്‍ സുരക്ഷാ സംവിധാനം ഭേദിച്ചാണ് സംഘട്ടനം നടന്നതെന്ന് പോലിസ് പറയുന്നു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ മംഗളൂരു പോലിസ് കമ്മീഷണര്‍ എസ് മുരുകന്‍ ഉത്തരവിട്ടു. രണ്ടു സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകങ്ങള്‍ക്ക് കാരണമെന്ന് കമ്മീഷണര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

(Visited 56 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക