|    Jan 20 Fri, 2017 9:28 am
FLASH NEWS

മംഗല്‍പാടി പഞ്ചായത്തില്‍ യുഡിഎഫിന് ഭൂരിപക്ഷം നഷ്ടമായി

Published : 5th August 2016 | Posted By: SMR

ഉപ്പള: മംഗല്‍പാടി പഞ്ചായത്ത് ഭരണസമിതിയില്‍ ഉടലെടുത്ത വിഭാഗീയതയെ തുടര്‍ന്ന് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ രാജിവച്ചു. ഇതേത്തുടര്‍ന്ന് യുഡിഎഫിന് ഭൂരിപക്ഷം നഷ്ടമായി. മുസ്‌ലിംലീഗിലെ ശാഹുല്‍ ഹമീദ് ബന്തിയോട് പ്രസിഡന്റായ ഭരണസമിതിക്കാണ് ഭൂരിപക്ഷം നഷ്ടമായത്.
റസാഖിന്റെ രാജിയെ തുടര്‍ന്ന് 50 വര്‍ഷത്തോളമായി ലീഗ് ഒറ്റയ്ക്കു ഭരിക്കുന്ന മംഗല്‍പാടി പഞ്ചായത്തില്‍ ഭൂരിപക്ഷം നഷ്ടമായി. 23 അംഗ പഞ്ചായത്തില്‍ ലീഗ്-11, കോണ്‍ഗ്രസ്-1, ബിജെപി-5, സ്വന്തന്ത്ര അടക്കം സിപിഎം-2, സ്വതന്ത്രര്‍-4 എന്നിങ്ങനെയാണ് കക്ഷിനില. ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് ഭരണം നടത്തിയിരുന്നത്.
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുര്‍റസാഖ് ബാപ്പായിത്തൊട്ടിയാണ് പഞ്ചായത്ത് അംഗത്വവും ചെയര്‍മാന്‍ സ്ഥാനവും രാജിവച്ചത്. പഞ്ചായത്തിലെ ജനപ്രതിനിധികളെ നോക്കുകുത്തിയാക്കി ചില നേതാക്കള്‍ പിന്‍സീറ്റ് ഭരണം നടത്തുകയാണെന്നും പഞ്ചായത്തിലെ പലതീരുമാനങ്ങളും എടുക്കുന്നത് ഇവരാണെന്നും ആരോപിച്ചാണ് രാജി. ഇതിനു പുറമെ, പഞ്ചായത്ത് ഭരണ സമിതിയിലെ അംഗങ്ങള്‍ തമ്മില്‍ മാസങ്ങളായി നിലനില്‍ക്കുന്ന അഭിപ്രായ വ്യത്യാസവും രാജിക്ക് കാരണമായി.
പഞ്ചായത്ത് ഭരണ സമിതിയിലെ പ്രധാന അംഗങ്ങള്‍ തമ്മിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു തീര്‍ക്കാന്‍ മുസ്‌ലിം മണ്ഡലം പ്രസിഡന്റ് ടി എ മൂസ കഴിഞ്ഞ ദിവസം ഉപ്പള സി എച്ച് സെന്ററില്‍ പ്രത്യേക യോഗം വിളിച്ചു ചേര്‍ത്തിരുന്നു.
മംഗല്‍പാടി പഞ്ചായത്ത് പ്രസിഡന്റ് ശാഹുല്‍ ഹമീദ് ബന്തിയോട്, വൈസ് പ്രസിഡന്റ് ജമീല സിദ്ദീഖ്, വികസന സമിതി സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ബി എം മുസ്തഫ, ആരോഗ്യ വിദ്യാഭ്യാസ സമിതി സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ റസാഖ് ബാപ്പായിത്തൊട്ടി, ക്ഷേമ കാര്യ സമിതി സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി എം ആയിഷത്ത് ഫാരിസ എന്നിവരുമായി നടത്തിയ അനുരഞ്ജന ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് രാജിവച്ചത്.
മംഗല്‍പാടി പഞ്ചായത്ത് 22ാം വാര്‍ഡായ ബാപ്പായിതൊട്ടിയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട അംഗമാണ് അബ്ദുര്‍ റസാഖ്. ബിജെപിയുടെ കൈവശമുണ്ടായിരുന്ന ഈ വാര്‍ഡ് 500ഓളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ അട്ടിമറി വിജയം നേടിയാണ് റസാഖ് കഴിഞ്ഞ തവണ വിജയിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 28 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക