|    Aug 19 Sun, 2018 5:37 pm
FLASH NEWS

മംഗല്‍പാടി പഞ്ചായത്തിനെ നഗരസഭയാക്കണമെന്നാവശ്യം ശക്തം

Published : 5th August 2018 | Posted By: kasim kzm

ഉപ്പള: മഞ്ചേശ്വരം മണ്ഡലത്തിലെ മംഗല്‍പാടി പഞ്ചായത്തിനെ ഉപ്പള ആസ്ഥാനമായി നഗരസഭയാക്കണമെന്ന ആവശ്യം ശക്തമാവുന്നു. മഞ്ചേശ്വരം താലൂക്കിന്റെ ആസ്ഥാന നഗരിയായ ഉപ്പള കാസര്‍കോട് കഴിഞ്ഞാല്‍ വലിയ പട്ടണപ്രദേശമാണ്. മംഗല്‍പാടി പഞ്ചായത്തില്‍ നിലവില്‍ 23 വാര്‍ഡുകളാണ് ഉള്ളത്. സംഖ്യ 70,000 ഓളമാണ്്. മാത്രവുമല്ല രണ്ടു കോടിയിലേറെ രൂപ കെട്ടിടനികുതിയിനത്തില്‍ തനതു വരുമാനമായി ലഭിക്കുന്നു.
മഞ്ചേശ്വരം, മീഞ്ച, പൈവളിഗെ, കുമ്പള പഞ്ചായത്തുകളോട് അതിരിടുന്ന മേഖലയാണ്. മഞ്ചേശ്വരം തുറമുഖത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും മംഗല്‍പാടി പഞ്ചായത്തില്‍ ഉള്‍പെടുന്നു. മംഗല്‍പാടി സിഎച്ച്‌സിയെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയിരുന്നു. വൈദ്യുതി സെക്ഷന്‍ ഓഫിസ്, ടെലഫോണ്‍ ഭവന്‍, ഫയര്‍‌സ്റ്റേഷന്‍, നിര്‍ദിഷ്ട ഉപ്പള പോലിസ് സ്റ്റേഷന്‍, മഞ്ചേശ്വരം താലുക്ക് ഓഫിസ്, നാല് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍, ഒരു വൊക്കേഷനല്‍ ഹയര്‍ സെക്ക ന്‍ഡറി സ്‌കൂള്‍, എയിഡഡ്-സര്‍ക്കാര്‍ മേഖലകളിലായി 17 വിദ്യാലയങ്ങള്‍, നിരവധി സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ ഈ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ ഫഌറ്റുകളുള്ള മേഖല കുടിയാണിത്. ഉര്‍ദു, മലയാളം, തുളു, കന്നഡ, കൊങ്കിണി, ബ്യാരി, മറാഠി തുടങ്ങിയ ഭാഷ സംസാരിക്കുന്ന ജനങ്ങളാണ് കൂടുതലായി അധിവസിക്കുന്നത്.
ഉത്തര കേരളത്തിന്റെ സമഗ്ര വികസനത്തിന് മംഗല്‍പാടി പഞ്ചായത്തിനെ നഗരസഭയാക്കിയാല്‍ ആക്കം കൂടുമെന്നാണ് വിലയിരുത്തല്‍. മംഗല്‍പാടിയെ നഗരസഭയായി ഉയര്‍ത്തണമെന്ന് പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടു. ശാഹുല്‍ഹമീദ് ബന്തിയോട് അധ്യക്ഷത വഹിച്ചു. നഗരസഭയായി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് തദ്ദേശ സ്വയം ഭരണ മന്ത്രി കെടി ജലീലിന് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നിവേദനം നല്‍കി. ഡി ലിമിറ്റേഷന്‍ കമ്മിറ്റി പുനസംഘടിപ്പിച്ച ഉടന്‍ ഇക്കാര്യം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പു നല്‍കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss