|    Oct 22 Mon, 2018 2:07 pm
FLASH NEWS
Home   >  Kerala   >  

മംഗലാപുരത്ത് രണ്ടുപേരെ വെട്ടികൊന്നു;രണ്ട് പേര്‍ക്ക് ഗുരുതരം

Published : 26th September 2017 | Posted By: mi.ptk

മംഗലാപുരം: പണ്ട്വാളില്‍ രണ്ടു യുവാക്കളെ വെട്ടികൊലപ്പെടുത്തി. രണ്ട് പേര്‍ക്ക് ഗുരുതരമായി വെട്ടേറ്റു. പണ്ട്വാള്‍ പറങ്കിപേട്ടയിലെ സിയ(26), ഫയാസ് (25) എന്നിവരാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി വെട്ടേറ്റ ഹമീസ്, മുസ്താഖ് എന്നിവരെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാള്‍ പോലീസ് എയ്ഡ് പോസ്റ്റിലേക്ക് ഓടിക്കയറി രക്ഷപ്പെട്ടു.
ഇന്നലെ രാത്രി 11.30ഓടെ പറങ്കിപേട്ടയിലാണ് സംഭവം. സ്വിഫ്റ്റ് കാറില്‍ സഞ്ചരിക്കുകയായിരുന്ന സംഘത്തെ ഇന്നോവ കാറിലെത്തിയ സംഘം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരന്നു. ഗുണ്ടാപ്പകയാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 2012ല്‍ അടയാറിലെ അബ്ദുറഹിമാന്‍ എന്നയാള്‍ കൊല്ലപ്പെട്ട കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട സിയ.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss