|    Jan 22 Sun, 2017 7:25 am
FLASH NEWS

മംഗലാപുരത്ത് ദില്‍വാലേയുടെ പ്രദര്‍ശനം തടഞ്ഞു

Published : 21st December 2015 | Posted By: G.A.G

Dilwale

മംഗലാപുരം : ഷാരൂഖ് ഖാന്റെ പുതിയ ചിത്രമായ ദില്‍വാലേയുടെ പ്രദര്‍ശനം മംഗലാപുരത്തും സമീപപ്രദേശങ്ങളിലും സംഘപരിവാര്‍ സംഘടനകള്‍ തടഞ്ഞു. ചിത്രം പ്രദര്‍ശിപ്പിക്കുന്ന മംഗലാപുരത്തെ മള്‍ട്ടിപ്ലക്‌സുകള്‍ക്കു മുമ്പിലും സൂറത്ത്കലിലെ ഒരു തീയേറ്ററിലും വിശ്വഹിന്ദുപരിഷത്-ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി പ്രദര്‍ശനം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

ഇന്ത്യയിലെ ജനങ്ങളാണ് ഷാരൂഖിനെ താരമാക്കിയത്. എന്നാല്‍ രാജ്യത്ത് അസഹിഷ്ണുത നിലവിലുണ്ടെന്ന ഷാരൂഖിന്റെ പ്രസ്താവന ജനങ്ങളില്‍ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്- വി എച്ച് പി ദക്ഷിണ കന്നഡ പ്രസിഡന്റ് ജഗദീഷ് ഷേനവ പറഞ്ഞു. യഥാര്‍ഥ അസഹിഷ്ണുത എന്താണെന്ന് അദ്ദേഹത്തിന് ഞങ്ങള്‍ കാണിച്ചുകൊടുക്കാനാഗ്രഹിക്കുന്നു. ഷാരൂഖ് ഒരു മുസ്ലീം ആയതുകൊണ്ടല്ല പ്രതിഷേധം. അദ്ദേഹത്തിന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് പ്രതിഷേധമെന്നും ഷേനവ പറഞ്ഞു. സിനിമ പ്രദര്‍ശിപ്പിക്കരുതെന്ന് തിയേറ്ററുകളോട് ആവശ്യപ്പെട്ടിട്ടുള്ളതായി ബജ്രംഗ്്ദള്‍ നേതാവ് ശരണ്‍പമ്പ്‌വല്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 87 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക