|    Dec 19 Wed, 2018 6:59 am
FLASH NEWS
Home   >  Kerala   >  

മംഗലാപുരത്തും നിപ്പ ഭീതി; കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ്പ സ്ഥീരീകരിച്ചു

Published : 24th May 2018 | Posted By: mtp rafeek


കാസര്‍കോഡ്: നിപ്പ വൈറസ് ബാധിച്ചതെന്ന് സംശയിക്കുന്ന രണ്ടുപേരെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 20വയസുകാരി യുവതിയെയും ഒരു 79കാരനെയുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ കേരളളത്തില്‍ നിപ്പ ബാധയുള്ളവരുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് അസുഖം ബാധിച്ചതെന്ന് കര്‍ണാടക ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍ രാജേഷ് ബി വി അറിയിച്ചു. എന്നാല്‍, ഇവര്‍ക്ക് നിപ്പ ബാധയാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും പരിഭ്രാന്തി വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരുവരുടെയും രക്ത സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

അതേ സമയം, കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ്പ വൈറസ് സ്ഥിരീകരിച്ചു. ഇതുവരെ 14 പേര്‍ക്കാണ് നിപ്പ വൈറസ് ബാധ സ്ഥികീകരിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss