|    Oct 23 Mon, 2017 2:38 am

മംഗലാട് വീണ്ടും അക്രമം; രണ്ട് പേര്‍ക്ക് പരിക്ക്

Published : 18th October 2016 | Posted By: Abbasali tf

വടകര: ആയഞ്ചേരി പഞ്ചായത്തിലെ മംഗലാട് കഴിഞ്ഞ ദിവസം വീണ്ടും നടന്ന അക്രമത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ലീഗ് പ്രവര്‍ത്തകന്‍ മംഗലാട് അഞ്ചുകണ്ടം കണ്ടിയില്‍ നൗഷാദ്(40), എസ്ഡിപിഐ പ്രവര്‍ത്തകന്‍ അമരാവതിയില്‍ ആഷിഖ്(34) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് അഞ്ചുകണ്ടത്ത് അക്രമം നടക്കുന്നത്.ഞാറാഴ്ച രാത്രി 9 മണിയോടയാണ് നൗഷാദിനു നേരെ അക്രമമുണ്ടായത്. വീടിന്റെ മുന്‍വശത്തു നില്‍ക്കുകയായിരുന്ന നൗഷഷാദിനെ വലിച്ചു താഴെയിട്ടതിന് ശേഷമായിരുന്നു അക്രമം. കൈക്ക് പരിക്കേറ്റ നൗഷാദിനെ വടകരയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. നൗഷാദിനെ അക്രമിച്ചതിന് ശേഷമാണ് വാഹനത്തില്‍ പോവുകയായിരുന്ന ആഷിഖിനും മര്‍ദനമേറ്റത്. അക്രമത്തിന് പിന്നില്‍ സിപിമ്മാണെന്ന് ലീഗ് നേതൃത്വം ആരോപിച്ചു. യാതൊരു പ്രകോപനവുമില്ലാതെ സിപി എം പ്രവര്‍ത്തകര്‍ അക്രമിക്കുകയായിരുന്നുവെന്ന് നൗഷാദും പറഞ്ഞു. മംഗലാട് അഞ്ചുകണ്ടത്ത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റിരുന്നു.  ഈ കേസിലെ പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല. അക്രമത്തിന് നേതൃത്വം കൊടുക്കുന്നവരെ പിടികൂടുന്നതില്‍ പോലിസ് അമാന്തം കാണിക്കുതാണ് അക്രമികള്‍ക്ക് പ്രോത്സാഹനമാകുന്നതെന്ന് മുസ്്‌ലിംലീഗ് ആരോപിച്ചു. പ്രവര്‍ത്തകനു നേരെയുണ്ടായ അക്രമത്തില്‍  ലീഗ്  പ്രതിഷേധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക