|    Jul 18 Wed, 2018 2:40 am
FLASH NEWS

മംഗലം ഡാമിന്റെ മുഴുവന്‍ ഷട്ടറുകളും തുറന്നു

Published : 18th September 2017 | Posted By: fsq

 

വടക്കഞ്ചേരി: മഴ കനത്തതോടെ മംഗലം ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നു. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി മലയോര മേഖലയില്‍ പെയ്യുന്ന കനത്ത മഴയെ തുടര്‍ന്നാണ് മംഗലം ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നത്. വെള്ളം ഡാമിലെ പരമാവധി ജലനിരപ്പായ 77.88ല്‍ എത്തിയിരിക്കുകയാണ്. ആറ് ഷട്ടറുകളും 20 സെന്റിമീറ്റര്‍ വീതമാണ് തുറന്നിരിക്കുന്നത്. ശനിയാഴ്ച ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ 33 മില്ലിമീറ്റര്‍ മഴ പെയ്തു. ഇന്നലെയും കനത്ത മഴ തുടരുന്നതിനാല്‍ ഷട്ടറുകള്‍ കൂടുതല്‍ ഉയരത്തില്‍ തുറക്കാന്‍ സാധ്യതയുണ്ട്. ഇതോടെ രണ്ടാം തവണയാണ് ഡാമിന്റെ എല്ലാ ഷട്ടറുകളും ഇത്രയും കൂടുതല്‍ തുറക്കുന്നത്. ഡാമിന്റെ സംഭരണ ശേഷി കുറഞ്ഞതും ഷട്ടറുകള്‍ തുറക്കാന്‍ കാരണമായിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss