|    Oct 18 Wed, 2017 12:46 pm
FLASH NEWS

മംഗലംഡാം കടപ്പാറ ആദിവാസികള്‍ക്ക് ഭൂമി നല്‍കുന്നതിന് ഡിഎല്‍സി മീറ്റിങില്‍ അനുമതി

Published : 2nd July 2016 | Posted By: SMR

പാലക്കാട്: മംഗലംഡാം കടപ്പാറ ആദിവാസികള്‍ക്ക് ഭൂമി നല്‍കാന്‍ ജില്ലാ കലക്ടര്‍ പി മേരിക്കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡി എല്‍ സി മീറ്റിങില്‍ തീരുമാനമായി. മംഗലംഡാം, കടപ്പാറ, മൂര്‍ത്തിക്കുന്ന് ആദിവാസി കോളനിയിലെ 22 കുടുംബങ്ങള്‍ക്ക് വനാവകാശ നിയമപ്രകാരം ഭൂമി പതിച്ചുനല്‍കുന്നതിനാണ് ജില്ലാ ലെവല്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമായത്.
മൂര്‍ത്തിക്കുന്ന് വനമേഖലയില്‍ 14.67 ഏക്കര്‍ വനഭൂമിയാണ് ആദിവാസികള്‍ക്കായി പതിച്ചുനല്‍കുക. റവന്യൂ പുറമ്പോക്കിലെ 40 സെന്റ് സ്ഥലത്താണ് ഇപ്പോള്‍ 22 കുടുംബം താമസിക്കുന്നത്. 60 സെന്റ് സ്ഥലം വീതമാണ് ഓരോ കുടുംബത്തിനും വീതിച്ച് നല്‍കുക. 1.47 ഏക്കര്‍ റോഡിന് വേണ്ടിയും ശ്മശാനം മറ്റ് ആവശ്യങ്ങള്‍ക്കും വേണ്ടിയും വിനിയോഗിക്കും.
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ രാജന്‍, സി കെ രജിനി, കെ രാജന്‍, ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫിസര്‍ സി കെ സുരേഷ് കുമാര്‍, ആര്‍ ഡി ഒ ഡോ. റെജില്‍, ഡി എഫ് ഒമാരായ കെ രാജു തോമസ്, എം രാജീവന്‍ സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക