|    Jan 16 Tue, 2018 5:27 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഭൗതികശാസ്ത്ര നൊബേല്‍ മൂന്നു ബ്രിട്ടിഷ് വംശജര്‍ പങ്കിട്ടു

Published : 5th October 2016 | Posted By: SMR

സ്റ്റോക്‌ഹോം: ഇത്തവണത്തെ ഭൗതിക ശാസ്ത്ര നൊബേല്‍ പുരസ്‌കാരം അമേരിക്കയില്‍ ഗവേഷണം നടത്തുന്ന മൂന്ന് ബ്രിട്ടിഷ് വംശജര്‍ പങ്കിട്ടു. ഡേവിഡ് തൂലസ്, ഡങ്കന്‍ എം ഹാല്‍ഡേന്‍, മൈക്കല്‍ കോസ്റ്റര്‍ലിറ്റ്‌സ് എന്നിവരാണ് ദ്രവ്യത്തിന്റെ വിചിത്രാവസ്ഥകളെക്കുറിച്ചുള്ള പഠനത്തിന് പുരസ്‌കാരത്തിനര്‍ഹരായത്. ഇലക്‌ട്രോണിക്‌സിലും മെറ്റീരിയല്‍ സയന്‍സിലും പുതിയ മേഖലകളിലേക്ക് വഴിതുറക്കുന്ന നേട്ടമാണ് ഇത്തവണത്തെ പുരസ്‌കാര ജേതാക്കള്‍ നടത്തിയതെന്ന് നൊബേല്‍ സമിതി വിലയിരുത്തി.
സമ്മാനത്തുകയായ 6.1 കോടിയില്‍ പകുതി വാഷിങ്ടണ്‍ സര്‍വകലാശാലയിലെ ഡേവിഡ് തൂലസിനു ലഭിക്കും. ദ്രവ്യത്തിന്റെ വിചിത്രാവസ്ഥകളെക്കുറിച്ച് ശരിയായ വിശദീകരണം 1980കളില്‍ തൂലസ് മുന്നോട്ടു വച്ചതുകൊണ്ടാണിത്. യുഎസിലെ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലാണ് ഡങ്കന്‍ ഹാല്‍ഡേന്‍ ഗവേഷണം നടത്തുന്നത്. ബ്രൗണ്‍ സര്‍വകലാശാലയില്‍ ഗവേഷണം നടത്തിവരികയാണ് മൈക്കല്‍ കോസ്റ്റര്‍ലിറ്റ്‌സ്. ദ്രവ്യം വിചിത്രാവസ്ഥയില്‍ പ്രാപിക്കുന്ന അറിയാലോകങ്ങളെക്കുറിച്ചാണ് പഠനം. ട്രോപോളജിക്കല്‍ സങ്കല്‍പങ്ങളാണ് മൂവരും പഠനത്തിനായി ഉപയോഗിച്ചതെന്ന് സമിതി ചൂണ്ടിക്കാട്ടി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day