|    Jun 25 Sun, 2017 5:45 pm
FLASH NEWS

ഭ്രാന്തന്‍ കുറുക്കന്റെ കടിയേറ്റ് അഞ്ചുപേര്‍ക്ക് പരിക്ക്

Published : 24th November 2016 | Posted By: SMR

വടകര: ഭ്രാന്തന്‍ കുറുക്കന്റെ ആക്രമണത്തില്‍ മൂന്ന് സ്ത്രീകളടക്കം നാലുപേര്‍ക്ക് പരിക്ക്. ഇന്നലെ വൈകീട്ട് ആറുമണിയോടെ ഓര്‍ക്കാട്ടേരി മണപ്പുറത്താണ് ഭ്രാന്തന്‍ കുറുക്കന്റെ ആക്രമണം നടന്നത്. എരുവാട്ടികുനിയില്‍ നിര്‍മല (50), മകന്‍ വിപിന്‍(28), കസ്തൂരിക്കുനി ഉഷ(50), പറമ്പത്ത് ലീന (40), പനയുള്ള പറമ്പത്ത് യൂസഫ്(48) എന്നിവര്‍ക്കാണ് കടിയേറ്റത്. വീടിനും പരിസരത്തും നില്‍ക്കുകയായിരുന്ന ഇവരെ ഓടിയെത്തിയ കുറുക്കന്‍ ആക്രമിക്കുകയായിരുന്നു. ലീബയുടെ മുഖത്ത് കടിയേറ്റതിനാല്‍ പരിക്ക് ഗുരുതരമാണെന്ന് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ പറഞ്ഞു. യൂസഫിന് വൈകീട്ട് 3 മണിയോടെയാണ് കടിയേറ്റത്. ഉച്ചഭക്ഷണം കഴിഞ്ഞ് ഭാര്യയോടൊത്ത് ടൗണിലേക്ക് പോവാന്‍ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ പെട്ടെന്ന് കുതിച്ചെത്തിയ ഭ്രാന്തന്‍ കുറുക്കന്‍ കടിക്കുകയായിരുന്നു. കുറുക്കനെ പിന്നീട് നാട്ടുകാര്‍ ചേര്‍ന്ന് തല്ലികൊന്നു. പരിക്കേറ്റവരെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. പ്രദേശത്ത് ഭ്രാന്തന്‍ കുറുക്കന്റെ ശല്യം വര്‍ധിച്ചിരിക്കുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക