|    Jun 23 Fri, 2017 7:27 pm
FLASH NEWS
Home   >  National   >  

ഭോപ്പാല്‍ ഏറ്റുമുട്ടല്‍: അന്വേഷണത്തലവന്‍ ആര്‍എസ്എസ് സഹയാത്രികനെന്ന് ആരോപണം

Published : 8th November 2016 | Posted By: mi.ptk

1477921157_simi-encounter

ന്യൂഡല്‍ഹി: ഭോപ്പാലില്‍ സിമി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത് ആര്‍എസ്എസ് സഹയാത്രികനാണെന്ന് ആരോപണം. അന്വേഷണ ചുമതലയുള്ള ഹൈകോടതി മുന്‍ ജഡ്ജി എസ്‌കെ പാണ്ഡെ ആര്‍എസ്എസ് സഹയാത്രികനാണെന്നാണ് ആരോപണം. മധ്യപ്രദേശിലെ മുന്‍ അഡ്വക്കേറ്റ് ജനറല്‍ ആനന്ദ് മോഹന്‍ മാത്തൂരാണ് ആരോപണവുമായി രംഗത്തെത്തിയത്. അന്വേഷണം അട്ടിമറിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നും മാത്തൂര്‍ ആരോപിച്ചു.

സിമി പ്രവര്‍ത്തകരുടെ കൊലപാതകം  വ്യാജ ഏറ്റുമുട്ടലാണെന്ന പ്രതിപക്ഷ ആരോപണത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുകയും മധ്യപ്രദേശ് ഹൈക്കോടതി മുന്‍ ജഡ്ജി എസ് കെ പാണ്ഡെക്ക്് അന്വേഷണ ചുമതല നല്‍കുകയും ചെയ്യുകയായിരുന്നു.

ഇതിനെതിരെയാണ് മധ്യപ്രദേശ് മുന്‍ അഡ്വക്കേറ്റ് ജനറല്‍ ആനന്ദ് മോഹന്‍ മാത്തൂര്‍ മുഖ്യമന്ത്രി ശിവ്‌രാജ് സിങ്  ചൗഹാന് കത്തയച്ചത്. പാണ്ഡെയുടെ നിയമനം നീതി പൂര്‍വ്വമല്ലെന്നും ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട ആര്‍എസ്എസ് ഗുഢാലോചനയെ സഹായിക്കാനാണെന്നും മാത്തൂര്‍ ആരോപിക്കുന്നു. പാണ്ഡെ ആര്‍എസ്എസിനെയും ബിജെപിയും പിന്തുണക്കുന്നയാളാണ്. ഇക്കാര്യം ഉന്നയിച്ചതിനെ തുടര്‍ന്ന് സംഘപരിവാര്‍ സംഘടനകള്‍ തന്റെ വീടിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചുവെന്നതും ശ്രദ്ധേയമാണ്. അന്വേഷണത്തിന് സുപ്രീംകോടതി ജഡ്ജി നേതൃത്വം നല്‍കണം എന്നതാണ് മോഹന്‍ മാത്തൂരിന്റെ ആവശ്യം. ഈ മാസം ഒന്നിനാണ് എട്ട് തടവുകാരെ ജയിലിനുപുറത്തുവച്ച് പൊലീസ് വധിച്ചത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ദൃക്‌സാക്ഷികളായ നാട്ടുകാരുടെ മൊഴിയും സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണം ശക്തിപ്പെടുത്തുന്നതായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക