|    Apr 24 Mon, 2017 10:48 am
FLASH NEWS

ഭോപ്പാല്‍ ഏറ്റുമുട്ടല്‍:ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവ്

Published : 4th November 2016 | Posted By: mi.ptk

simi-one

ഭോപ്പാല്‍:  മധ്യപ്രദേശിലെ ഭോപ്പാല്‍ സെന്‍ട്രല്‍ ജയില്‍ ചാടിയ സിമി പ്രവര്‍ത്തകരെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനാണ് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.

റിട്ടയേര്‍ഡ് ജസ്റ്റിസ്എസ്.കെ പാണ്ഡെയ്ക്കാണ്  അന്വേഷണ ചുമതല. വിചാരണ തടവുകാരായ എട്ടു സിമി പ്രവര്‍ത്തകര്‍ ഭോപ്പാല്‍ സെന്‍ട്രല്‍ ജയില്‍ ചാടിയതും തുടര്‍ന്നുണ്ടായ പൊലീസ് ഏറ്റുമുട്ടലും അന്വേഷിക്കും.
നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന രീതിയില്‍ വിവാദമുയര്‍ന്ന സാഹചര്യത്തിലാണ് നടപടി. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള  പാര്‍ട്ടികള്‍ അന്വേഷണം ആവശ്യപ്പെട്ടതോടെയാണ് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day