|    Jun 28 Wed, 2017 10:55 pm
FLASH NEWS
Home   >  National   >  

ഭോപ്പാല്‍ ഏറ്റുമുട്ടല്‍ കൊല അപലപനീയം : പോപുലര്‍ ഫ്രണ്ട്

Published : 31st October 2016 | Posted By: Navas Ali kn

Popular_Front_

ഭോപ്പാല്‍ ഏറ്റുമുട്ടല്‍ കൊല അപലപനീയമാണെന്നും സംഭവത്തെ ചൂഴ്ന്നു നില്‍ക്കുന്ന ദുരൂഹതകള്‍ നീക്കി യഥാര്‍ഥ വസ്തുതകള്‍ വെളിച്ചത്തുകൊണ്ടുവരാന്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പോപുലര്‍ ഫ്രണ്ട് ദേശീയ സെക്രട്ടറിയേറ്റ്. പൗരാവകാശ തത്വങ്ങളുടെ അടിസ്ഥാനത്തില്‍ ഏറ്റുമുട്ടല്‍ കൊലകള്‍ ഒരു സാഹചര്യത്തിലും ന്യായീകരിക്കാനാവാത്തതാണെന്ന പോപുലര്‍ ഫ്രണ്ടിന്റെ ഉറച്ച നിലപാട് ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുന്നു. പൂര്‍ണവിവരങ്ങള്‍ ഇപ്പോഴും പുറത്തുവന്നിട്ടില്ലെന്നിരിക്കെ സംഭവത്തെകുറിച്ച പോലീസ് ഭാഷ്യം നിരവധി പഴുതുകളും വൈരുധ്യങ്ങളും നിറഞ്ഞതാണ്. ഇതിനു മുമ്പ് പലപ്പോഴും നടന്ന ഏറ്റുമുട്ടല്‍ കൊലകള്‍ വ്യാജവും ആസൂത്രിതവുമാണെന്ന് തെളിഞ്ഞിട്ടുണ്ട്. മുസ്്‌ലിംകളെയും ദലിതുകളെയും പ്രത്യേകമായി ലക്ഷ്യമിട്ട് നിശ്ചിത ഇടവേളകളില്‍ കൂട്ട ഏറ്റുമുട്ടല്‍ കൊലകള്‍ ആവര്‍ത്തിക്കുന്ന പ്രവണത അസ്വാസ്ഥ്യജനകമാണ്. നിയമവാഴ്ചയിലും ജനാധിപത്യവ്യവസ്ഥയിലുമുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്ന ഇത്തരം കൊലകളെ എതിര്‍ക്കാന്‍ പൗരസമൂഹം മുന്നോട്ടുവരേണ്ടതുണ്ടെന്നും ദേശീയ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ചെയര്‍മാന്‍ കെ എം ശരീഫ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ ഇ.എംഅബ്ദുറഹിമാന്‍, ജനറല്‍ സെക്രട്ടറി മുഹമ്മദലി ജിന്ന എന്നിവര്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക