|    Dec 14 Fri, 2018 10:37 am
FLASH NEWS
Home   >  National   >  

ഭോപ്പാലില്‍ ബജ് രംഗ് ദള്‍ പ്രവര്‍ത്തകരുടെ മാരകായുധ പരിശീലനം

Published : 27th May 2018 | Posted By: mi.ptk

ഭോപ്പാല്‍:മധ്യപ്രദേശില്‍ ബജ് രംഗ് ദള്‍ പ്രവര്‍ത്തകരുടെ മാരകായുധ പരിശീലനം. തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങളുടെ പരിശീലനമാണ് പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നത്. ഇത് വര്‍ഷം തോറും നടത്തുന്ന പരിശീലനമാണെന്നും ദേശ വിരുദ്ധതയും ലവ് ജിഹാദും തടയുന്നതിനാണ് പ്രവര്‍ത്തകര്‍ക്ക് ആയുധ പരിശീലനം നല്‍കുന്നതെന്നും ചില്ലാ കാര്യവാഹക് ദേവി സിങ് സോന്ധിയ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
മധ്യപ്രദേശിലെ രാജ്ഗറിലാണ് ബജ് രംഗ് ദള്‍ പ്രവര്‍ത്തകര്‍ക്ക് ആയുധ പരിശീലനം നല്‍കുന്നത്. തുറന്ന പ്രദേശത്ത് തോക്കുകളും മറ്റ് മാരകായുധങ്ങളുമുപയോഗിച്ച് ബജ് രംഗ് ദള്‍ പ്രവര്‍ത്തകര്‍ പരിശീലനം നടത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തോക്ക് എങ്ങനെ പിടിക്കണമെന്നും ഉപയോഗിക്കണമെന്നും നേതാക്കള്‍ പരിശീലിപ്പിക്കുന്നത് ചിത്രങ്ങളില്‍ കാണാം. ഒരു സ്കൂള്‍ ഗ്രൗണ്ടില്‍ പ്രവര്‍ത്തകര്‍ കുറുവടി പരിശീലനം നടത്തുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss