|    Apr 29 Sat, 2017 12:54 pm

ഭോപ്പാലില്‍ തടവില്‍ കഴിയുകയായിരുന്ന എട്ട് സിമി പ്രവര്‍ത്തകരെ പോലിസ് വെടിവെച്ചു കൊന്നു

Published : 31st October 2016 | Posted By: G.A.G

simi

കൊല്ലപ്പെട്ടവരില്‍ വാഗമണ്‍ സിമി ക്യാംപ് കേസിലെ 31ാം പ്രതി ഗുഡ്ഡു എന്ന മെഹബൂബ് ഷെയ്ക്കും ഉള്‍പ്പെടുന്നു. എന്‍ ഐ എ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ വിചാരണ നടപടികള്‍ പുരോഗമിക്കവേയാണ് ഇയാള്‍ കൊല്ലപ്പെടുന്നത്.


ഭോപ്പാല്‍ :
ഭോപ്പാല്‍ സെന്‍ട്രല്‍ ജെയിലില്‍ തടവില്‍ കഴിയുകയായിരുന്ന എട്ട് സിമി പ്രവര്‍ത്തകരെ പോലിസ് വെടിവെച്ചു കൊന്നതായി റിപോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും പോലിസിനെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇന്നു രാവിലെ ഇവര്‍ തടവുചാടിയെന്ന വാര്‍ത്തയ്ക്ക് തൊട്ടു പിന്നാലെയാണ് എട്ടുപേരെയും വെടിവെച്ചു കൊന്നതായി റിപോര്‍ട്ടുകള്‍ പുറത്തു വന്നത്.  ഇന്നു പുലര്‍ച്ചെ രണ്ടിനും മൂന്നിനുമിടയിലാണ് ഇവര്‍ ജയില്‍ഭേദിച്ചതെന്നും ജയിലിലുണ്ടായിരുന്ന ഒരു സെക്യൂരിറ്റി ഗാര്‍ഡിനെ ഇവര്‍ കൊലപ്പെടുത്തിയെന്നും ഭോപ്പാല്‍ ഡിഐജി രമണ്‍ സിങ് പിടിഐയോട്് പറഞ്ഞിരുന്നു. ബെഡ്ഷീറ്റുകള്‍ ഉപയോഗിച്ച്് നിര്‍മിച്ച കയര്‍ വഴി പുലര്‍ച്ചെ മൂന്നിനും നാലിനുമിടയില്‍ ഇവര്‍ ജയില്‍ചാടിയെന്നായിരുന്നു ആദ്യ റിപോര്‍ട്ടുകള്‍. ഇവരെ പിടികൂടാന്‍ നഗരത്തില്‍ വ്യാപകമായ തിരച്ചില്‍ ആരംഭിച്ചതായി വാര്‍ത്തവന്ന്് മണിക്കൂറുകള്‍ക്കകം ഇവരെ ഐന്റ്‌ഖേദി ഗ്രാമത്തില്‍വെച്ച്്് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയെന്ന വാര്‍ത്തയാണ് പുറത്തുവന്നത്്.

കൊല്ലപ്പെട്ടവരില്‍ വാഗമണ്‍ സിമി ക്യാംപ് കേസിലെ 31ാം പ്രതി ഗുഡ്ഡു എന്ന മെഹബൂബ് ഷെയ്്ക്കും ഉള്‍പ്പെടുന്നു. എന്‍ ഐ എ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ വിചാരണ നടപടികള്‍ പുരോഗമിക്കവേയാണ് ഇയാള്‍ കൊല്ലപ്പെടുന്നത്്.

കൊല്ലപ്പെട്ടവരെല്ലാം തന്നെ വിചാരണത്തടവുകാരാണ് എന്നാണ് റിപോര്‍ട്ടുകള്‍

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day