|    Dec 15 Fri, 2017 12:35 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഭോപാല്‍ വാതക ദുരന്തത്തിന് 32 വയസ്സ്

Published : 4th December 2016 | Posted By: SMR

ഭോപാല്‍: 1984ലെ ഭോപാല്‍ വാതക ദുരന്തത്തെ അതിജീവിച്ചവര്‍ യൂനിയന്‍ കാര്‍ബൈഡ് ഫാക്ടറിക്ക് മുമ്പില്‍ പ്രതിഷേധിച്ചു. ഭോപാല്‍ വാതകദുരന്തത്തിന്റെ 32ാം വാര്‍ഷികമായിരുന്നു ശനിയാഴ്ച. ദുരന്തം നടന്ന് 32 വര്‍ഷമായിട്ടും ഫാക്ടറി പരിസരത്ത് വിഷമാലിന്യം കിടക്കുന്നുണ്ടെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. മാലിന്യം നീക്കംചെയ്യാന്‍ ഡോ കെമിക്കല്‍സിനെ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിക്കുന്നില്ലെന്ന് അവര്‍ ആരോപിച്ചു.
യുഎസ് പതാകയും പ്രധാനമന്ത്രി നരേന്ദ്രമോദി, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ എന്നിവരുടെ കോലങ്ങളും അവര്‍ കത്തിച്ചു. ബഹുരാഷ്ട്ര കമ്പനികള്‍ക്ക് നല്‍കുന്ന സംരക്ഷണം യുഎസ്- ഇന്ത്യാ സര്‍ക്കാരുകള്‍ നിര്‍ത്തണമെന്നും ഭോപാല്‍ ദുരന്തത്തെ അതിജീവിച്ച അഞ്ചുലക്ഷം പേരുടെ നീതിയും ജീവിതാന്തസ്സും ഉറപ്പുവരുത്തണമെന്നും ഇരകള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന അബ്ദുല്‍ ജബ്ബാറും മറ്റു സര്‍ക്കാര്‍ ഇതര സംഘടനാ നേതാക്കളും ആവശ്യപ്പെട്ടു. ഇരകളുടെ ദുരിതമകറ്റാന്‍ യൂനിയന്‍ കാര്‍ബൈഡും ഡോ കെമിക്കല്‍സും യാതൊന്നും ചെയ്തില്ലെന്ന് ഭോപാല്‍ ഗ്രൂപ്പ് ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ആക്ഷന്‍ എന്ന സംഘടനയുടെ നേതാക്കളായ സതിനാഥ് സാരംഗിയും രചന ധിംഗ്രയും പറഞ്ഞു. ഉപേക്ഷിക്കപ്പെട്ട ഫാക്ടറിയുടെ വളപ്പിലെ വിഷമാലിന്യം ചുറ്റുപാടും താമസിക്കുന്നവരെ ഇപ്പോഴും കൊന്നുകൊണ്ടിരിക്കുകയാണെന്ന് ഭോപാല്‍ ഗ്യാസ് പീഡിത് നിരാശ്രിത് പെന്‍ഷന്‍ ബോഗി സംഘര്‍ഷ് മോര്‍ച്ച പ്രസിഡന്റ് ബാലകൃഷ്ണ നാംദേവ് പറഞ്ഞു. ഫാക്ടറിയുടെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ ഭൂഗര്‍ഭ വിഷജലം കുടിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് ഭോപാല്‍ ഗ്യാസ് പീഡിത് മഹിളാ സ്റ്റേഷനറി കര്‍മാചാരി സംഘ് അധ്യക്ഷ റഷീദാബി ആരോപിച്ചു. മാലിന്യം മാരകരോഗവും പരത്തുന്നുണ്ട്. 340 ടണ്‍ വിഷമാലിന്യമാണ് കുന്നുകൂടി കിടക്കുന്നതെന്നും അവര്‍ പറഞ്ഞു. 1984 ഡിസംബര്‍ മൂന്നിനുണ്ടായ വാതക ച്ചോര്‍ച്ചയില്‍ 3000ത്തിലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക