|    Apr 29 Sat, 2017 9:07 pm
FLASH NEWS

ഭോപാല്‍: രണ്ട് അന്വേഷണങ്ങള്‍ തുടങ്ങി; അന്വേഷണച്ചുമതല എടിഎസിന്

Published : 3rd November 2016 | Posted By: SMR

ഭോപാല്‍: ഭോപാലില്‍ എട്ടു സിമി പ്രവര്‍ത്തകരെ വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് അന്വേഷണങ്ങള്‍ തുടങ്ങി. ഏറ്റുമുട്ടലിനെക്കുറിച്ചും ജയില്‍ചാട്ടത്തെക്കുറിച്ചും വെവ്വേറെ അന്വേഷണമാണു നടക്കുന്നത്. മധ്യപ്രദേശ് പോലിസ് രൂപീകരിച്ച പ്രത്യേക അന്വേഷണസംഘമാ (എസ്‌ഐടി)ണ് സിമി പ്രവര്‍ത്തകരുമായി നടന്ന ഏറ്റുമുട്ടല്‍ അന്വേഷിക്കുന്നത്.
മുന്‍ പോലിസ് ഡയറക്ടര്‍ ജനറല്‍ നന്ദന്‍ ദുബെയെയാണ് ജയില്‍ ചാട്ടത്തെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ നിയോഗിച്ചത്. പോലിസ് സൂപ്രണ്ട് അനുരാഗ് ശര്‍മയുടെ നേതൃത്വത്തിലുള്ള സിഐഡി സംഘവും ഏറ്റുമുട്ടലിനെക്കുറിച്ചന്വേഷിക്കുന്നുണ്ട്. നന്ദന്‍ ദുബെ ഇന്നലെ സെന്‍ട്രല്‍ ജയില്‍ സന്ദര്‍ശിച്ച് അന്വേഷണത്തിനു തുടക്കംകുറിച്ചു. മൂന്നുമണിക്കൂറോളം അദ്ദേഹം ജയിലില്‍ ചെലവഴിച്ചു. ചില തടവുകാരില്‍ നിന്നു മൊഴിയെടുത്തു. സിമി പ്രവര്‍ത്തകര്‍ ജയില്‍ ചാടാനിടയാക്കിയ വീഴ്ചകളെക്കുറിച്ച് ചോദിച്ചപ്പോള്‍ അതില്‍ ഉടനെ ഒരു തീരുമാനത്തിലെത്താന്‍ കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും ഇന്നലെ ജയില്‍ സന്ദര്‍ശിച്ചു.
ജയിലിലെ സുരക്ഷാ നടപടികള്‍ ശക്തിപ്പെടുത്താന്‍ അദ്ദേഹം നിര്‍ദേശം നല്‍കി. അതിനിടെ കൊല്ലപ്പെട്ടവരുടെ തലയ്ക്കും നെഞ്ചത്തും അരയ്ക്കുമുകളിലുമാണ് വെടിയേറ്റതെന്ന് അവരുടെ അഭിഭാഷകന്‍ പര്‍വേശ് ആലം പറഞ്ഞു. വ്യാജ ഏറ്റുമുട്ടലാണു നടന്നതെന്നും അരക്കെട്ടിനു താഴെ മാത്രമേ പോലിസ് വെടിവയ്ക്കാന്‍ പാടുള്ളൂവെന്ന് സുപ്രിംകോടതി ഉത്തരവുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day