|    Feb 22 Wed, 2017 3:23 am
FLASH NEWS

ഭോപാല്‍- മാല്‍ക്കന്‍ഗിരി കൂട്ടക്കൊല: 11ന് പ്രതിഷേധ പൊതുയോഗം

Published : 8th November 2016 | Posted By: SMR

കോഴിക്കോട്: മധ്യപ്രദേശിലെ ഭോപ്പാലില്‍ എട്ട് മുസ്്‌ലിം യുവാക്കളെയും ആന്ധ്രാപ്രദേശ്- ഒഡീഷ അതിര്‍ത്തിയായ മാല്‍ക്കന്‍ഗിരിയില്‍ 40ഓളം സിപിഐ (മാവോയിസ്റ്റ്) പ്രവര്‍ത്തകരെയും കൂട്ടക്കൊല ചെയ്തതില്‍ പ്രതിഷേധിച്ച് ഈ മാസം 11ന് വൈകീട്ട് അഞ്ചിന് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് പൊതുയോഗം സംഘടിപ്പിക്കുമെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും തൊഴിലാളി യൂനിയന്‍ നേതാവുമായ എ വാസു അറിയിച്ചു. കേസിലെ വിധി വരാനിരിക്കെയാണ് ഭോപ്പാലില്‍ എട്ട് പേരെ വെടിവച്ചു കൊന്നത്. തെലങ്കാനയില്‍ കഴിഞ്ഞവര്‍ഷം സമാനമായ രീതിയില്‍ യുഎപിഎ വിചാരണ തടവുകാരെ വെടിവച്ചു കൊന്നിരുന്നു. നിരവധി തീവ്രവാദകേസുകളിലെ ആരോപണ വിധേയരെ കോടതികള്‍ നിരപരാധികളാണെന്ന് കണ്ടെത്തി വെറുതെ വിടുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നിരിക്കെ ഇക്കാര്യങ്ങള്‍ വളരെ ഗൗരവമേറിയതാണ്. ഇപ്പോള്‍ ഇത്തരം കൊലപാതകങ്ങളും അന്യായമായ ജയില്‍ പീഡനവുമെല്ലാം മുസ്്‌ലിംകള്‍ക്കും ആദിവാസികള്‍ക്കും ദലിതുകള്‍ക്കും മാവോയിസ്റ്റുകള്‍ക്കും എതിരേയാണ് നടക്കുന്നതെങ്കില്‍ നാളെ അത് ഇന്ത്യയിലെ 80 ശതമാനം ജനങ്ങളെയും ബാധിക്കുന്ന തരത്തിലേക്ക് മാറും.  യുഎപിഎ ചുമത്തല്‍ സംസ്ഥാന സര്‍ക്കാരിന്റെ നയമല്ലെന്നാണ് പിണറായി വിജയന്‍ പറയുന്നത്. എന്നാല്‍ മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം രജിസ്റ്റര്‍ ചെയ്ത കേസുകളെക്കുറിച്ച് അദ്ദേഹം മൗനം പാലിക്കുകയാണ്. തിരഞ്ഞെടുപ്പ് ബഹിഷ്‌കരണ പോസ്റ്റര്‍ പതിച്ച പോരാട്ടം പ്രവര്‍ത്തകരായ ഗൗരി, ചാത്തു എന്നിവര്‍ ജാമ്യം ലഭിക്കാതെ ആറു മാസത്തിലധികമായി ജയിലിലാണ്. മനുഷ്യാവകാശ ജനാധിപത്യ വേദിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പ്രമുഖര്‍ സംബന്ധിക്കും. വാര്‍ത്താ സമ്മേളനത്തില്‍ വി ശിവന്‍ കുട്ടി (എന്‍സിഎച്ച്ആര്‍ഒ), ഷജില്‍ കുമാര്‍ (ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം), മുഹമ്മദ് (പോരാട്ടം), എം വി കരുണാകരന്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക