|    Dec 14 Thu, 2017 2:25 am
FLASH NEWS

ഭോപാല്‍ കൂട്ടക്കൊല: ജുഡീഷ്യല്‍ അന്വേഷണം നടത്തണം- എസ്ഡിപിഐ

Published : 3rd November 2016 | Posted By: SMR

കാഞ്ഞിരപ്പള്ളി: ഭോപാല്‍ വിചാരണ തടവുകാരുടെ കൂട്ടക്കൊലയില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ പ്രതിഷേധ പ്രകടനം നടത്തി. കാഞ്ഞിരപ്പള്ളിയില്‍ നടന്ന പ്രതിഷേധ പരിപാടി എസ്ഡിപിഐ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് നൗഷാദ് പട്ടിമറ്റം ഉദ്ഘാടനം ചെയ്തു. രാജ്യത്ത് വ്യാജ ഏറ്റുമുട്ടലുകളും കലാപങ്ങളുമുണ്ടാക്കി സമാധാന അന്തരീക്ഷ തകര്‍ക്കാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നും മുമ്പും ഇത്തരം വ്യാജ ഏറ്റുമുട്ടലുകള്‍ രാജ്യത്തുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാഞ്ഞിരപ്പള്ളി ഇന്ത്യന്‍ ഓയില്‍ പമ്പിനു എതിര്‍വശത്തു നിന്നാരംഭിച്ച പ്രകടനം കുരിശുങ്കല്‍ ബസ് സ്റ്റാന്‍ഡ് വഴി പേട്ടക്കവലയില്‍ സമാപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക