|    Feb 23 Thu, 2017 8:01 am
FLASH NEWS

ഭോപാല്‍ കൂട്ടക്കൊലയ്‌ക്കെതിരേ വ്യാപക പ്രതിഷേധം

Published : 2nd November 2016 | Posted By: SMR

കണ്ണൂര്‍: ഭോപ്പാലില്‍ വിചാരണത്തടവുകാരായ എട്ട് സിമി പ്രവര്‍ത്തകരെ പോലിസ് ഏറ്റുമുട്ടതില്‍ കൊലപ്പെടുത്തിയതിനെതിരേ പ്രതിഷേധം. കണ്ണൂര്‍ പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് കാംപസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി. ജില്ലാ പ്രസിഡന്റ് പി എം മുഹമ്മദ് റിഫ ഉദ്ഘാടനം ചെയ്തു. മനുഷ്യ യുക്തിക്ക് നിരക്കാത്ത തിരക്കഥകള്‍ മെനഞ്ഞ് പോലിസ് കാണിക്കുന്ന തെമ്മാടിത്തരങ്ങ ള്‍ അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ പൗരന്‍മാര്‍ക്ക് യാതൊരു വിലയും കല്‍പ്പിക്കാതെ കൊന്നു തള്ളുന്നത് ആരെ തൃപ്തിപ്പെടുത്താനാണെന്നു ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. ഇഷ്‌റത് ജഹാനും ബട്‌ല ഹൗസും തുടങ്ങിയ കഥകള്‍ ഇന്ത്യ രാജ്യത്ത് മെനഞ്ഞെടുത്ത കഥകളാണെന്നു കാലം തെളിയിച്ചിട്ടുണ്ട്. ഇതുപോലെ വ്യാജ ഏറ്റുമുട്ടല്‍ നാടകം കളിച്ച് പോലിസും ഭരണകൂടവും കാട്ടുന്ന കൊടുംക്രൂരത ഇനിയും സഹിക്കാനാവില്ല. ഇതിനെതിരേ വന്‍ ജനകീയ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരണം. അതിന്റെ തുടക്കമാണ് കാംപസ് ഫ്രണ്ടിന്റെ പ്രതിഷേധ സംഗമങ്ങള്‍. സംഘപരിവാര അജണ്ട നടപ്പാക്കാന്‍ ഭരണകൂടം കാണിക്കുന്ന ഇത്തരം പ്രവണതകള്‍ രാജ്യത്തിന് അപകടമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി പി കെ ഉനൈസ്, ഖജാഞ്ചി നൗഫല്‍, വൈസ് പ്രസിഡന്റ് ജന്‍ഫര്‍ ചാലാട് നേതൃത്വം നല്‍കി. എസ്ഡിപിഐ വിവിധ സ്ഥലങ്ങളില്‍ പ്രകടനം നടത്തി. തലശ്ശേരി പഴയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം എംഎം റോഡ്, പുതിയ ബസ് സ്റ്റാന്റ്, ഒ വി റോഡ്, എംജി റോഡ് വഴി ടാക്‌സി സ്റ്റാന്റില്‍ അവസാനിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സി കെ ഉമര്‍ മാസ്റ്റര്‍,  മണ്ഡലം പ്രസിഡന്റ് എ സി  ജലാലുദ്ദീന്‍, സെക്രട്ടറി നൗഷാദ് ബംഗഌ അബ്ദുല്‍ അസീസ്, അഴീക്കോട് മണ്ഡലത്തില്‍ പുതിയതെരുവില്‍ നടന്ന പ്രകടനത്തിനു മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി നൗഷാദ് പുന്നക്കല്‍, മണ്ഡലം സെക്രട്ടറി ടി കെ നവാസ്, സുനീര്‍ പൊയ്ത്തുംകടവ്, നവാസ് നായക്കന്‍, നൗഷാദ് നമ്പ്രം നേതൃത്വം നല്‍കി. എസ്‌ഐഒ, സോളിഡാരിറ്റി പ്രവര്‍ത്തകര്‍ കണ്ണൂരില്‍ സംയുക്ത പ്രകടനം നടത്തി. കണ്ണൂര്‍ സ്‌റ്റേറ്റ് ബാങ്ക് പരിസരത്തു നിന്നാരംഭിച്ച പ്രകടനത്തിന് ജില്ലാ പ്രസിഡന്റുമാരായ ഫിറോസ് ചക്കരക്കല്ല്, ജവാദ്, സെക്രട്ടറിമാരായ മുഹ്‌സിന്‍ ഇരിക്കൂര്‍, ഷെറോസ് ചാലാട്, ഇല്യാസ് ടി പി മശ്ഹൂദ്, സാബിര്‍ മുഹ്‌സിന്‍ നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക