|    Aug 22 Tue, 2017 7:14 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഭോപാല്‍: അന്വേഷണം ആവശ്യമെന്ന് ചിദംബരം

Published : 6th November 2016 | Posted By: SMR

ചെന്നൈ: ഭോപാലില്‍ ജയില്‍ ചാടിയ എട്ട് സിമി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിലെ സംശയം ദൂരീകരിക്കാന്‍ നിഷ്പക്ഷ അന്വേഷണം വേണമെന്ന് മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം. സംഭവം സംശയം ജനിപ്പിച്ചിട്ടുണ്ട്. അത്തരം സംശയം ഇല്ലാതാക്കാന്‍ അന്വേഷണം ആവശ്യപ്പെടുന്നവരെ ദേശവിരുദ്ധരെന്ന് വിളിച്ചാല്‍ എന്താണര്‍ഥം? രക്ഷപ്പെട്ട തടവുകാരെ ആരും പിന്തുണയ്ക്കുന്നില്ല- അദ്ദേഹം പറഞ്ഞു. രക്ഷപ്പെട്ടവരെ ജീവനോടെ പിടികൂടാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ അവരെങ്ങനെ രക്ഷപ്പെട്ടുവെന്നും അറിയാനാകുമായിരുന്നു. ഏറ്റുമുട്ടല്‍ യഥാര്‍ഥമോ വ്യാജമോ എന്നത് വിവാദ വിഷയമാണ്. അത് അറിയാന്‍ അന്വേഷണം ആവശ്യമാണെന്നും ചിദംബരം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക