|    Jul 16 Mon, 2018 6:51 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഭോപാലില്‍ വിചാരണത്തടവുകാരെ വെടിവച്ചുകൊന്ന സംഭവം : പോലിസിനു ശുദ്ധിപത്രം

Published : 21st September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഭോപാലില്‍ വിചാരണത്തടവുകാരായ എട്ടു മുന്‍ സിമി പ്രവര്‍ത്തകരെ വെടിവച്ചുകൊന്ന സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ സര്‍ക്കാരിനു റിപോര്‍ട്ട് സമര്‍പ്പിച്ചു. പൊതുഭരണ വകുപ്പിന് (ജിഎഡി) കൈമാറിയ റിപോര്‍ട്ട് മധ്യപ്രദേശ് നിയമസഭയുടെ അടുത്ത സമ്മേളനത്തിന്റെ മേശപ്പുറത്തു വയ്ക്കും.   പോലിസ് നടത്തിയ വ്യാജ ഏറ്റുമുട്ടല്‍ നടപടിയെ പിന്തുണച്ചുകൊണ്ടുള്ള റിപോര്‍ട്ടാണ് കമ്മീഷന്‍ തയ്യാറാക്കിയിരിക്കുന്നതെന്നാണ് സൂചന. ഏറ്റുമുട്ടല്‍ വ്യാജമല്ലെന്നും പോലിസിന്റെ നടപടി ശരിയായിരുന്നുവെന്നുമാണ് കണ്ടെത്തല്‍. റിപോര്‍ട്ടില്‍ ഒരിടത്തും ഏറ്റുമുട്ടലിന്റെ ഉദ്ദേശ്യത്തെ കമ്മീഷന്‍ ചോദ്യം ചെയ്യുന്നില്ല. സഭാ സമ്മേളനത്തില്‍ മേശപ്പുറത്തു വയ്ക്കുന്നതിനു മുമ്പ് അതിലെ ഉള്ളടക്കം പരസ്യമാക്കാനാവില്ലെന്നും ജെ എ ഡി ഡെപ്യൂട്ടി സെക്രട്ടറി ജെ എന്‍ തിവാരി പറഞ്ഞു. തടവുകാരെ വെടിവച്ചുകൊല്ലുന്നതില്‍ പങ്കാളികളായ പോലിസുകാര്‍ തയ്യാറാക്കിയ എഫ്‌ഐആറിലെ പല വിവരണങ്ങളും അതുപോലെ കമ്മീഷന്‍ പകര്‍ത്തിയിരിക്കുകയാണെന്നാണ് റിപോര്‍ട്ട്. തടവുകാരുടെ കൈവശം ആയുധം എത്തിയ സാഹചര്യം കമ്മീഷന്‍ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും വനത്തില്‍ വച്ച് കീഴടങ്ങാന്‍ പോലിസ് ആവശ്യപ്പെട്ടെങ്കിലും തടവുകാര്‍ അതിനു വഴങ്ങാതെ ആക്രമിക്കുകയാണ് ചെയ്തതെന്നു പറയുന്നുണ്ട്. കീഴടങ്ങാന്‍ തയ്യാറാവാത്തതോടെയാണ് പോലിസ് വെടിവച്ചതെന്നും അവകാശപ്പെടുന്നു. എന്നാല്‍, ജയില്‍ ചാടിയെന്നു പറയപ്പെടുന്ന ദിവസം എന്തുകൊണ്ടാണ് സിസിടിവി കാമറകള്‍ പ്രവര്‍ത്തിക്കാതിരുന്നത്, തടവുകാര്‍ എങ്ങനെയാണ് അര്‍ധരാത്രി ജയില്‍ ചാടി 12 കിലോമീറ്ററോളം സഞ്ചരിച്ചത് എന്നീ കാര്യങ്ങളിലും റിപോര്‍ട്ട് വ്യക്തമായ നിഗമനത്തിലെത്തിയിട്ടില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss