|    Oct 19 Thu, 2017 6:34 pm
FLASH NEWS
Home   >  Kerala   >  

‘ഭൈരവ’ കൂടുതല്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്തു;എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പിളര്‍പ്പിലേക്ക്

Published : 13th January 2017 | Posted By: mi.ptk

theatre

കൊച്ചി:ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പിളര്‍പ്പിലേക്ക്. ഫെഡറേഷന്റെ വിലക്ക് മറികടന്ന് 15 തിയേറ്റുകളില്‍ കൂടി ഇന്ന് തമിഴ് ചിത്രം ഭൈരവ  പ്രദര്‍ശിപ്പിച്ചു.കഴിഞ്ഞദിവസം ഫെഡറേഷന് കീഴിലെ 31 തിയേറ്ററുകളില്‍ ഭൈരവ റിലീസ് ചെയ്തിരുന്നു.എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ വിട്ട തിയേറ്റര്‍ ഉടമകളും നിര്‍മാതാക്കളും നടന്‍ ദിലീപിന്റെ സാന്നിധ്യത്തില്‍ നാളെ കൊച്ചിയില്‍ യോഗം ചേര്‍ന്ന് പുതിയ സംഘടന രൂപീകരിക്കും.ഫെഡറേഷന് പുറത്തുള്ള തിയേറ്റര്‍ ഉടമകളുടെ സംഘടനയായ എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍, നിര്‍മാതാക്കള്‍, വിതരണക്കാര്‍,മള്‍ട്ടിപ്ലക്‌സ് ഉടമകള്‍, തിയേറ്റര്‍ ബിസിനസ്സുള്ള ചില താരങ്ങള്‍, ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ കൂട്ടായ്മയിലാണ് പുതിയ സംഘടന രൂപീകരിക്കുക.
ഒരു മാസം പിന്നിട്ട തിയേറ്റര്‍ സമരമാണ് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനെ പിളര്‍പ്പിലേക്ക് നയിച്ചത്.
റിലീസ് മുടങ്ങിക്കിടക്കുന്ന മലയാള ചിത്രങ്ങളിലൊന്ന് ജനുവരി 19ന് റിലീസ് ചെയ്യാനാണ് നീക്കം. മോഹന്‍ലാല്‍ ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ദുല്‍ഖര്‍ ചിത്രം ജോമോന്റെ സുവിശേഷങ്ങള്‍, സിദ്ധിഖ്-ജയസൂര്യ ചിത്രം ഫുക്രി, പൃഥ്വിരാജ് ചിത്രം എസ്ര എന്നിവയുടെ റിലീസാണ് സമരത്തില്‍ തടസപ്പെട്ടിരിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക