|    Dec 10 Mon, 2018 2:56 am
FLASH NEWS
Home   >  News now   >  

ഭേദഗതിയില്‍ വോട്ടെടുപ്പ് നടന്നുവെന്ന് യെച്ചൂരി

Published : 20th April 2018 | Posted By: G.A.G


ഹൈദരാബാദ് : കോണ്‍ഗ്രസുമായുള്ള സഖ്യം സംബന്ധിച്ച കരട് രാഷ്ട്രീയ പ്രമേയത്തില്‍ വോട്ടെടുപ്പ് നടന്നുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വെളിപ്പെടുത്തി. ഭേദഗതിക്കെതിരെ 8 പേര്‍ വോട്ട് ചെയ്തുവെന്നും യെച്ചൂരി വെളിപ്പെടുത്തി. കോണ്‍ഗ്രസുമായി ധാരണയാകാം,സഖ്യം പാടില്ല എന്ന തരത്തില്‍ മാറ്റങ്ങള്‍ വരുത്തി രാഷ്ട്രീയപ്രമേയത്തിന്മേല്‍ വോട്ടെടുപ്പ് ഒഴിവാക്കാന്‍ നീക്കം നടക്കുന്നതായാണ് നേരത്തേ പുറത്തുവന്ന വാര്‍ത്തകള്‍. കോണ്‍ഗ്രസുമായി ധാരണയോ തിരഞ്ഞെടുപ്പ് സഖ്യമോ ഇല്ലാതെ തന്നെ ബിജെപിയെ തോല്‍പ്പിക്കാനാവശ്യമായ നടപടികള്‍ വേണമെന്നായിരുന്നു പ്രമേയത്തിലെ നിര്‍ദേശം. ഇത് ധാരണയോ തിരഞ്ഞെടുപ്പ് സഖ്യമോ വേണ്ട എന്നതിനുപകരം രാഷ്ട്രീയസഖ്യം വേണ്ട എന്നു മാറ്റിയാണ് പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി പക്ഷങ്ങള്‍ക്ക് ഒരുപോലെ സ്വീകാര്യമാക്കിയെടുത്തത് എന്നായിരുന്നു നേരത്തേ പുറത്തുവന്ന വിവരം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss