|    Feb 24 Sat, 2018 1:39 pm
FLASH NEWS

ഭെല്‍ ഇഎംഎല്‍ ഏറ്റെടുക്കല്‍ കൈമാറ്റ നടപടികള്‍ ത്വരിതപ്പെടുത്തും: മന്ത്രി എ സി മൊയ്തീന്‍

Published : 4th August 2017 | Posted By: fsq

 

കാസര്‍കോട്്: കേന്ദ്ര സര്‍ക്കാരും ഭെല്ലും ഓഹരികള്‍ കൈയൊഴിയാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ച കാസര്‍കോട് ഭെല്‍ ഇഎംഎല്‍ കമ്പനിയുടെ കൈമാറ്റനടപടികള്‍ ത്വരിതപ്പെടുത്തുമെന്ന് വ്യവസായ മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുന്നത് വരെ കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും പ്രവര്‍ത്തന മൂലധനത്തിനും സാമ്പത്തിക സഹായം നല്‍കും. സംസ്ഥാന സര്‍ക്കാരിന്റെ ഒരു ഉദ്യോഗസ്ഥനെ കമ്പനിയില്‍ നിയോഗിക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു. 30 കോടിയോളം രൂപയുടെ ഓര്‍ഡറുകള്‍ കൊടുത്തു തീര്‍ക്കാനുള്ള കമ്പനിയില്‍ നിലവിലുള്ള സാമ്പത്തിക പ്രതിസന്ധിയും പരിഹാര നിര്‍ദ്ദേശങ്ങളും എസ്ടിയു, സിഐടിയു യൂനിയനുകള്‍ നിവേദനമായി മന്ത്രിക്ക് നല്‍കി.എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് എ ജി സി ബഷീര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ തൊഴിലാളി സംഘടനാ നേതാക്കളായ കെ പി മുഹമ്മദ് അഷ്‌റഫ്, ടി പി മുഹമ്മദ് അനീസ്, വി രത്‌നാകരന്‍, കെ എന്‍ ബാബുരാജന്‍, കമ്പനി മാനേജിങ് ഡയരക്ടര്‍ എസ് ബസു, മാനേജര്‍ കെ പി ശ്രീവല്‍സന്‍ എന്നിവര്‍ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss