|    Jul 20 Fri, 2018 8:24 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഭൂവിതരണത്തിനുള്ള വിവേചനം അവസാനിപ്പിക്കണം: പി വി രാജഗോപാല്‍

Published : 13th August 2017 | Posted By: fsq

 

പത്തനംതിട്ട: സംഘടിത സമുദായ വിഭാഗങ്ങള്‍ ഭൂമിയില്‍ അവകാശം സ്ഥാപിക്കുമ്പോള്‍ അവര്‍ക്കുവേണ്ടി പട്ടയമേള സംഘടിപ്പിക്കുന്ന സര്‍ക്കാരുകള്‍ ആദിവാസികളുടെയും ദലിതരുടെയും ഭൂപ്രശ്‌നങ്ങളില്‍ പരിഹാരമില്ലാതെ  വിവേചനം തുടരുന്ന സാഹചര്യമാണ് കേരളത്തില്‍ നിലനില്‍ക്കുന്നതെന്ന് ഏക്താ പരിഷത്ത് ദേശീയ അധ്യക്ഷന്‍ ഡോ. പി വി രാജഗോപാല്‍ പറഞ്ഞു. സമൂഹത്തില്‍ എല്ലാവരെയും തുല്യരായി കാണേണ്ട രാഷ്ട്രീയ പാര്‍ട്ടികള്‍ പാര്‍ശ്വവല്‍കൃതരായ ജനവിഭാഗങ്ങളെ അവഗണിക്കുന്നതാണ് ദലിത് വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥയ്ക്ക്് കാരണമെന്നും അദ്ദേഹം പറഞ്ഞു. ആദിവാസി ദലിത് മുന്നേറ്റ സമിതി മൂന്നാം സംസ്ഥാന സമ്മേളനം പത്തനംതിട്ടയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എഡിഎംഎസ്് സംസ്ഥാന പ്രസിഡന്റ്് ശ്രീരാമന്‍ കൊയ്യോന്‍ അധ്യക്ഷത വഹിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss