|    Nov 24 Fri, 2017 5:30 am
FLASH NEWS

ഭൂരേഖ കംപ്യൂട്ടര്‍വത്കരണത്തിന് ഇന്ന് ജില്ലയില്‍ തുടക്കം

Published : 8th August 2017 | Posted By: fsq

 

കോഴിക്കോട്: ഭൂമി സംബന്ധിച്ച രേഖകളെല്ലാം കമ്പ്യൂട്ടര്‍വത്കരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ ഇന്ന്  തുടക്കമാവുന്നു. വടകര താലൂക്കിലെ ചെക്യാട്, വളയനാട്, വേളം എന്നീ വില്ലേജുകളിലാണ് ഭൂരേഖ കമ്പ്യൂട്ടര്‍വത്കരണത്തിന് ഇന്ന് തുടക്കം കുറിക്കുക. ഭൂരേഖ കമ്പ്യൂട്ടര്‍വത്കരണത്തിന്റെ വിവര ശേഖരണത്തിനുള്ള പ്രത്യേക ഫോറം വില്ലേജ് ഓഫീസുകളില്‍ എത്തിച്ചിട്ടുണ്ട്. ഭൂവുടമകള്‍ ഇത് പൂരിപ്പിച്ച് ഒറിജിനല്‍ ആധാരം/പട്ടയം, പുതിയ നികുതി രശീതി എന്നിവ സഹിതം സമര്‍പ്പിക്കണം. ഒരു വില്ലേജിലെ ഭൂമിയുടെ മുഴുവന്‍ വിവരവും ഒരു ഫോറത്തില്‍ രേഖപ്പെടുത്തേണ്ടതാണ്. ഇതിനു പുറമെ ആധാര്‍ കാര്‍ഡ് നമ്പര്‍, തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ എന്നിവ രേഖപ്പെടുത്തേണ്ടതുണ്ട്. ഭൂമിയുടെ വിവരങ്ങള്‍ പൂര്‍ണമായും ഫോമില്‍ പൂരിപ്പിക്കേണ്ടതാണ്. നാളെ കോഴിക്കോട് താലൂക്കിലെ വളയനാട്, കോട്ടൂളി, ചാത്തമംഗലം, കുമരനല്ലൂര്‍, കൊടിയത്തൂര്‍ വില്ലേജുകളിലും താമരശ്ശേരി താലൂക്കിലെ പനങ്ങാട് വില്ലേജിലും പത്തിന് കൊയിലാണ്ടി താലൂക്കിലെ ചേമഞ്ചേരി, അത്തോളി, ചക്കിട്ടപ്പാറ വില്ലേജുകളിലും വിവര ശേഖരണം നടക്കും. ബാക്കിയുള്ള വില്ലേജുകളില്‍ സെപ്റ്റംബര്‍ മാസത്തിനുള്ളില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കും. ഓരോ വില്ലേജിലെയും ക്യാംപ് തീയതി അറിയാന്‍ ബന്ധപ്പെട്ട വില്ലേജ് ഓഫീസിലോ താലൂക്ക് ഓഫീസിലോ അന്വേഷിക്കാവുന്നതാണ്. താലൂക്ക് ഓഫീസുകളുടെ ഫോണ്‍ നമ്പര്‍: കോഴിക്കോട് 0495 2372966, കൊയിലാണ്ടി 0496 2620235, വടകര 0496 2522361, താമരശ്ശേരി 0495 2223088.ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റുമാര്‍, കോര്‍പറേഷന്‍ സെക്രട്ടറി, മുനിസിപ്പല്‍ സെക്രട്ടറിമാര്‍, പഞ്ചായത്തംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. അപേക്ഷ സമര്‍പ്പിക്കുന്നതിന് പഞ്ചായത്തംഗങ്ങളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും സഹായം ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക