|    Feb 27 Mon, 2017 1:05 am
FLASH NEWS

ഭൂരിപക്ഷ മതവികാരം ഇളക്കിവിട്ട് മോദി രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുന്നു: എംപി

Published : 21st November 2016 | Posted By: SMR

ആലപ്പുഴ: രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്കും പിന്നാക്ക ജനവിഭാഗത്തിനും ഭരണഘടന നല്‍കിയ അവകാശങ്ങള്‍ അധികാരത്തില്‍ ഇരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് കെ സി വേണുഗോപാല്‍ എംപി ആരോപിച്ചു.          ഇന്ദിരാ ഗാന്ധിയുടെ ജന്മ ശതാബ്ദി ദിനാഘോഷത്തോട് അനുബന്ധിച്ച് ആലപ്പുഴ സൗത്ത് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്തില്‍ സംഘടിപ്പിച്ച ഇന്ദിര സ്മൃതി സന്ദേശയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ മുസ്‌ലിം ജനവിഭാഗത്തിന് ഭരണഘടനയിലൂടെ നല്‍കിയ അവകാശങ്ങള്‍ കേവലം അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ഭൂരിപക്ഷ മതവികാരം ഇളക്കിവിട്ട് വിജയത്തിനായി അനവസരത്തില്‍ ഏക സിവില്‍കോഡ് വാദം ഉയര്‍ത്തി വിടുന്ന നരേന്ദ്ര മോദിയുടെ തന്ത്രം ഇന്ത്യന്‍ ജനത തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് ഇല്ലിക്കല്‍ കുഞ്ഞുമോന്‍ അധ്യക്ഷത വഹിച്ചു.  ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂര്‍ മുഖ്യപ്രഭാഷണം നടത്തി. മുന്‍ എഐസിസി സെക്രട്ടറി ഷാനിമോള്‍ ഉസ്മാന്‍, കെപിസിസി വിചാര്‍ വിഭാഗ് സംസ്ഥാന ചെയര്‍മാന്‍ ഡോ.നെടുമുടി ഹരികുമാര്‍, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ പി ഉണ്ണികൃഷ്ണന്‍, പി ബി വിശ്വേശ്വര പണിക്കര്‍, സുനില്‍ ജോര്‍ജ്, ആലപ്പുഴ നോര്‍ത്ത് ബ്ലോക്ക് പ്രസിഡന്റ് സിറിയക് ജേക്കബ്, ബഷീര്‍ കോയാപറമ്പില്‍, മോളി ജേക്കബ്, സീനത്ത് നാസര്‍, ജമീല, ഷോളി സിദ്ധകുമാര്‍, നവാസ് വട്ടയാല്‍, കെ നൂര്‍ദ്ദീന്‍ കോയ, ഷൗക്കത്ത് വെറ്റക്കാരന്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day