|    Jun 20 Wed, 2018 11:30 am

ഭൂരിപക്ഷം പേര്‍ക്കും ആരോഗ്യപരിചരണം ലഭ്യമാവുന്നില്ല: ഡോ. എം ഡി നായര്‍

Published : 17th October 2016 | Posted By: Abbasali tf

കൊച്ചി: ഇന്ത്യന്‍ ജനതയില്‍ ഭൂരിപക്ഷത്തിനും ആരോഗ്യപരിചരണം ലഭ്യമാവുന്നില്ലെന്ന് ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായരംഗത്തെയും ലോകാരോഗ്യസംഘടനയുടെയും കണ്‍സല്‍ട്ടന്റായ ഡോ. എം ഡി നായര്‍. കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രഭാഷണ പരമ്പരിയില്‍ രോഗ കൈകാര്യത്തിലെ വികസിക്കുന്ന പ്രവണതകള്‍ എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. വലിയ അനിശ്ചിതത്വങ്ങള്‍ നിറഞ്ഞ ഒരു കാലഘട്ടത്തിലാണ് നാമിപ്പോള്‍ ജീവിക്കുന്നത്. 2000 ത്തോടെ എല്ലാവര്‍ക്കും ആരോഗ്യം എന്ന ലക്ഷ്യം ലോകാരോഗ്യസംഘടന 1950കളില്‍ മുന്നോട്ടുവച്ചുവെന്നത് തെറ്റായ ഒരു പ്രസ്താവമാണ്. കാരണം എല്ലാവര്‍ക്കും ആരോഗ്യം ഉറപ്പുവരുത്താന്‍ ഏതെങ്കിലും രാജ്യത്തിനോ സമൂഹത്തിനോ കഴിയില്ല. എല്ലാവര്‍ക്കും ആരോഗ്യപരിചരണം എന്നതാണ് ലക്ഷ്യമായിവയ്ക്കാവുന്നത്. രോഗപരിചരണത്തോടുള്ള സമീപനം എപ്പോഴും പ്രതിരോധത്തിലൂന്നുന്നതിനേക്കാള്‍ സൗഖ്യപ്പെടുത്തല്‍ ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇതിലുള്‍പെട്ടിട്ടുള്ള തത്പരകക്ഷികളായ മരുന്നു കമ്പനികള്‍ തങ്ങളുടെ സാമ്പത്തിക നേട്ടത്തിനുവേണ്ടി ഈ സ്ഥിതി തുടരണമെന്നാഗ്രഹിക്കുന്നവരാണെന്നതാണ് ഇതിനു കാരണം. ആധുനിക മരുന്നുകള്‍ക്ക് രോഗലക്ഷണങ്ങളെ മാത്രമാണ് ചികില്‍സിക്കാനാവുക. രോഗത്തെയല്ല എന്നതിനാല്‍ പാരമ്പര്യമരുന്നുരംഗത്തെ ധാരാളം അറിവുകള്‍ ഇനിയും ഉപയോഗപ്പെടുത്തേണ്ടതായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സദസിന്റെ ചോദ്യങ്ങള്‍ക്കും അദ്ദേഹം മറുപടി പറഞ്ഞു. പ്രോഗ്രാം കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മരിയ അബ്രാഹം, കെഎംഎ പ്രസിഡന്റ് മാത്യു ഉറുമ്പത്ത്, ഓണററി സെക്രട്ടറി ആര്‍ മാധവ് ചന്ദ്രന്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss