|    Oct 21 Sat, 2017 11:25 pm
FLASH NEWS

ഭൂരഹിത ഭവനരഹിത സാധ്യതാപട്ടിക അനധികൃതം: കെപിഎംഎസ്‌

Published : 7th August 2017 | Posted By: fsq

 

കരുനാഗപ്പള്ളി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കുടുംബശ്രീവഴി ലൈഫ് മിഷന്‍ തയ്യാറാക്കിയ ഭൂരഹിത ഭവനരഹിത സാധ്യതാ പട്ടിക അനധികൃതമാണെന്ന് കേരള പുലയര്‍ മഹാസഭ യൂനിയന്‍ കമ്മിറ്റി ആരോപിച്ചു. ഗ്രാമസഭകളില്‍ തിരഞ്ഞെടുക്കപ്പെടേണ്ട ഗുണഭോക്താക്കളെ കുടുംബശ്രീ വഴി തിരഞ്ഞെടുക്കുന്നത് തെറ്റായ നടപടിയാണെന്നും ഇതുവഴി അനര്‍ഹര്‍ കടന്നുകൂടുന്നതായും യോഗം കുറ്റപ്പെടുത്തി. നിലവിലുള്ള കരട് സാധ്യതാപട്ടിക പിന്‍വലിച്ച് പുതിയ പട്ടിക തയ്യാറാക്കുന്നതിന് ഗ്രാമസഭകള്‍ക്ക് ചുമതല നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു. കെപിഎംഎസ് സംസ്ഥാന കമ്മിറ്റിയംഗം എം ജെ ഉത്തമന്‍ ഉദ്ഘാടനം ചെയ്തു. യൂനിയന്‍ പ്രസിഡന്റ് മൈതാനത്ത് വിജയന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കവിത പ്രകാശ്, ജില്ലാ കമ്മിറ്റിയംഗം കമലം കണിയാംകുന്ന്, പ്രഹ്ലാദന്‍ തംബുരു, ബാബുഅമ്മവീട്, തൊടിയൂര്‍ അനില്‍കുമാര്‍, അനു ചോതിവിള, അനില്‍തഴവ, ജയന്‍ നീലാഞ്ജനം, അനൂപ്, വിജയസുഭഗന്‍, കെ വല്‍സലന്‍, രാജീവ്, ഹരി കോട്ടപ്പുറം, സജീവ്, പ്രകാശ് തത്വമസി, രാജീവ് കടത്തൂര്‍ എന്നിവര്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക