|    Dec 16 Sun, 2018 2:24 pm
FLASH NEWS

ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാന്‍ ഭൂമി: അപേക്ഷ ക്ഷണിച്ചു

Published : 29th May 2018 | Posted By: kasim kzm

ഇടുക്കി: ദേവികുളം താലൂക്കില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഭൂരഹിത കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിലേക്ക് കുറഞ്ഞത് ഒരേക്കര്‍ വരെയുള്ള ഭൂമി വില്‍ക്കുന്നതിന് തയ്യാറുള്ള ഭൂഉടമകളില്‍ നിന്നു നേരിട്ട് അപേക്ഷകള്‍ ക്ഷണിച്ചു. ഭൂമിയുടെ ഉടമസ്ഥര്‍ തങ്ങളുടെ ഉടമസ്ഥതയിലുള്ള വാസയോഗ്യവും കൃഷിയോഗ്യവും കുടിവെള്ള ലഭ്യതയുള്ളതും ഗതാഗതം, വൈദ്യുതി എന്നീ സൗകര്യങ്ങളുള്ളതും പാറക്കെട്ടുകള്‍ ഇല്ലാത്തതുമടക്കം യാതൊരുവിധ നിയമപ്രശ്‌നങ്ങളിലും ഉള്‍പ്പെടാത്ത ബാധ്യതയില്ലാത്ത ഭൂമി വില്‍ക്കുന്നതിന് തയ്യാറാണെന്ന സമ്മതപത്രം ഉള്‍പ്പെടുത്തി വേണം നിശ്ചിതഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്.
ഭൂമി തിരഞ്ഞെടുക്കുന്നതിനും ഗുണനിലവാരം നിശ്ചയിക്കുന്നതിനും ഇതിന്റെ അടിസ്ഥാനത്തില്‍ അപേക്ഷകള്‍ പരിഗണിക്കുന്നതിനും നിരസിക്കുന്നതിനും ജില്ലാകടലക്ടര്‍, ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ എന്നിവര്‍ക്ക് വിവേചനാധികാരം ഉണ്ടായിരിക്കും. തര്‍ക്കങ്ങളിലും മറ്റും സംസ്ഥാന പട്ടികവര്‍ഗ്ഗ വകുപ്പിന്റെ തീരുമാനം അന്തിമമായിരിക്കും.  ഫോണ്‍ 04864224399, 9496070405.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss