|    Oct 18 Wed, 2017 4:48 pm
FLASH NEWS

ഭൂമി സംബന്ധമായ കാര്യങ്ങളില്‍ നിയമപരമായ കടമ്പകള്‍ ഏറെ: കലക്ടര്‍

Published : 12th August 2017 | Posted By: fsq

 

മല്ലപ്പള്ളി: റീസര്‍വേ അപാകതകളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍, ഭൂമി സംബന്ധമായ കാര്യങ്ങള്‍ എന്നിവയില്‍ പെട്ടെന്ന് തീരുമാനമെടുക്കാന്‍ കഴിയില്ല എന്ന കാര്യം എല്ലാവരും മനസ്സിലാക്കണമെന്ന് ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ. മല്ലപ്പള്ളി താലൂക്കുതല പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു കലക്ടര്‍. നിയമപരമായ ഏറെ കടമ്പകള്‍ പൂര്‍ത്തിയാക്കിയശേഷമേ ഇത്തരം കാര്യങ്ങളില്‍ അന്തിമ തീര്‍പ്പ് കല്‍പിക്കാന്‍ കഴിയൂ. അദാലത്തുകളിലൂടെ ഇത്തരം കാര്യങ്ങള്‍ക്ക് തീര്‍പ്പ് കല്‍പിക്കാന്‍ കഴിയില്ലെങ്കിലും നടപടികള്‍ വേഗത്തിലാക്കാന്‍ കഴിയും. സ്വകാര്യ വഴികളുമായി ബന്ധപ്പെട്ട കേസുകളിലും കോടതി ഉത്തരവിന്റ അടിസ്ഥാനത്തില്‍ മാത്രമേ തീരുമാനമെടുക്കാന്‍ കഴിയൂ. റേഷന്‍ മുന്‍ഗണനാ പട്ടികയുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഏറെ പിശകുകള്‍ കടന്നുകൂടിയിട്ടുണ്ട്.  ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനപ്രകാരം അര്‍ഹരായ എല്ലാവരേയും മുന്‍ഗണനാ പട്ടികയില്‍                  ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. അനര്‍ഹരായവര്‍  മുന്‍ഗണനാ പട്ടികയില്‍ തുടരുന്നപക്ഷം അവര്‍ക്കെതിരേ അവശ്യസാധന നിയമം ഇന്ത്യന്‍ പീനല്‍ കോഡിലെ വ്യവസ്ഥകള്‍ എന്നിവ പ്രകാരം കര്‍ശനമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും നിര്‍ദേശപ്രകാരം താലൂക്ക് തലങ്ങളില്‍ നടന്നുവരുന്ന അദാലത്തുകള്‍ ഈ മാസം 24ന് പൂര്‍ത്തിയാവും.  കോഴഞ്ചേരി, റാന്നി, കോന്നി, അടൂര്‍ താലൂക്കുകളിലെ അദാലത്തുകളാണ് ഇനി നടക്കാനുള്ളതെന്നും കലക്ടര്‍ പറഞ്ഞു. എഡിഎം അനു എസ് നായര്‍, തിരുവല്ല ആര്‍ഡിഒ വി ജയമോഹനന്‍, ഡെപ്യൂട്ടി കലക്ടര്‍ റ്റിറ്റി ആനി ജോര്‍ജ്, മല്ലപ്പള്ളി തഹസില്‍ദാര്‍ സി ആര്‍ സോമനാഥന്‍ നായര്‍, അഡീഷനല്‍ തഹസില്‍ദാര്‍ ആശാ ആര്‍ നായര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ പ്രസന്നകുമാര്‍, വിജയന്‍, ജോളി കെ ജോസഫ് പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക