|    Oct 23 Tue, 2018 4:58 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഭൂമി വിതരണം ചെയ്യാത്ത അവസാന സര്‍ക്കാരാവും മോദിയുടേത്: ജിഗ്നേഷ്

Published : 30th January 2017 | Posted By: fsq

 

പത്തനംതിട്ട: ഇന്ത്യയില്‍ ഭൂമി വിതരണം ചെയ്യാത്ത അവസാന കേന്ദ്രസര്‍ക്കാരായിരിക്കും നരേന്ദ്രമോദിയുടേതെന്നു ഗുജറാത്ത് ഉന സമര നേതാവ് ജിഗ്നേഷ് മെവാനി. ചെങ്ങറയില്‍ ഭൂ അധികാര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ചലോ തിരുവനന്തപുരം സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. കേരളത്തില്‍ ബിജെപി ഭൂസമരങ്ങള്‍ക്കു പിന്തുണയുമായി എത്തിയിട്ടുള്ളതു വോട്ട് ബാങ്ക് ലക്ഷ്യമാക്കിയാണ്. കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോദി ആദ്യം ഗുജറാത്തില്‍ ഭൂമി ഇല്ലാത്തവര്‍ക്കു ഭൂമി നല്‍കട്ടെയെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗുജറാത്തില്‍ സിപിഎം ഉള്‍പ്പെടെയുള്ളവര്‍ താന്‍ നയിക്കുന്ന ഭൂസമരത്തിന് ഒപ്പമുള്ളപ്പോള്‍ കേരളത്തില്‍ ഇവരെതിരാണ്. ഇതൊരു കാപട്യമാണ്. ഇവര്‍ എന്തു കമ്മ്യൂണിസമാണു കേരളത്തില്‍ നടപ്പാക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ദലിത്-ആദിവാസി സമൂഹങ്ങള്‍ നിലകൊള്ളുന്നത് ജാതിരഹിതവും വര്‍ഗരഹിതവുമായ സമൂഹത്തിനുവേണ്ടിയാണ്. ഈ ആശയത്തിനുവേണ്ടി നിലകൊള്ളുന്ന സാമൂഹിക പ്രസ്ഥാനങ്ങളുമായി യോജിച്ച് പുതിയ സമരമുഖം തുറക്കുമെന്നും ജിഗ്‌നേഷ് മെവാനി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss