|    Mar 2 Thu, 2017 12:16 am
FLASH NEWS

ഭൂമി പോക്കു വരവ് ചെയ്യല്‍; കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസര്‍ പിടിയില്‍

Published : 20th October 2016 | Posted By: SMR

അങ്കമാലി: നിരാലംബയായ സ്ത്രീയില്‍നിന്നു ഭൂമി പോക്കുവരവ് നടത്തുന്നതിനായി കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസര്‍ പിടിയിലായി. അയ്യമ്പുഴ വില്ലേജ് ഓഫിസര്‍ ആര്‍ സുധീറിനെയാണ് വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ കൈക്കൂലി വാങ്ങുന്നതിനിടെ പിടികൂടിയത്.
വില്ലേജ് ഓഫിസില്‍ ഓരോ ആവശ്യങ്ങള്‍ക്കായി എത്തുന്നവരോട് കൈക്കൂലി ചോദിച്ചു വാങ്ങുന്നത് പതിവായതിനെ തുടര്‍ന്ന് നാട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് വിഭാഗം വില്ലേജ് ഓഫിസര്‍ ആര്‍ സുധീറിനെ പിടികൂടാന്‍ തീരുമാനിച്ചത്. സ്വന്തം ഭൂമി പോക്കുവരവ് ചെയ്തു കിട്ടുന്നതിനായി അയ്യമ്പുഴ സ്വദേശിനി ആലിസിനോട് 5,000 രൂപയാണ് അയ്യമ്പുഴ വില്ലേജ് ഓഫിസറായ ആര്‍ സുധീര്‍ ചോദിച്ചത്. ആദ്യപടിയെന്ന നിലയില്‍ 2,000 രൂപ അടുത്ത ദിവസം നല്‍കാമെന്നറിയിച്ച് വീട്ടിലേക്കു പോന്ന ആലിസ് വില്ലേജ് ഓഫിസര്‍ കൈക്കൂലി ചോദിച്ച വിവരം വിജിലന്‍സ് സംഘത്തെ അറിയിച്ചു.
തുടര്‍ന്ന് വിജിലന്‍സ് നല്‍കിയ ഫിനോഫ്‌ലിന്‍ പുരട്ടിയ നോട്ടുകളാണ് പരാതിക്കാരി വില്ലേജ് ഓഫിസര്‍ക്ക് കൈക്കൂലിയായി നല്‍കിയത്.
ഇന്നലെ രാവിലെ 11 മണിയോടെ വില്ലേജ് ഓഫിസിലെത്തിയ പരാതിക്കാരി  ഫിനോഫലിന്‍ പുരട്ടിയ നോട്ടുകള്‍ വില്ലേജ് ഓഫിസര്‍ക്ക് കൈമാറി. ഈ സമയം പുറത്ത് കാത്തുനിന്ന വിജിലന്‍സ് സംഘം ഇയാളെ കൈയോടെ പിടികൂടുകയായിരുന്നു.
വിജിലന്‍സ് ഡിവൈഎസ്പി എം എന്‍ രമേശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. ജോലിസമയത്ത് ഇയാളുടെ ബാഗില്‍ സൂക്ഷിച്ചിരുന്ന കണക്കില്‍പെടാതെ 3000 രൂപയും വിജിലന്‍സ് സംഘം പിടിച്ചെടുത്തു. തുടര്‍ന്ന് സുധീറിനെ  വിജിലന്‍സ് സംഘം കൊച്ചിയിലെ ആസ്ഥാനത്തേക്ക് കൊണ്ടുപോയി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day