|    Nov 22 Thu, 2018 2:25 am
FLASH NEWS

ഭൂമി പിളരുന്നു; വീടുകള്‍ക്ക് നാശം

Published : 25th August 2018 | Posted By: kasim kzm

കാട്ടിക്കുളം: തൃശിലേരിയിലും കുളിര്‍മാവ് കുന്നിലും ഭൂമി പിളരുന്നു. തൃശിലേരി പ്ലാമൂല കുന്നിലും കുളിര്‍മാവ് കുന്നിലുമാണ് ഭൂമി പിളര്‍ന്ന് വീടുകള്‍ തകര്‍ന്നത്. കുടുകുളം ഉണ്ണികൃഷ്ണന്‍, സരസ്വതി നിലയം ശരത്, ബീനാ നിവാസ് കൃഷ്ണന്‍, ശാന്തദാസന്‍, ചിന്നു, ശാന്ത നാരായണന്‍, ജോച്ചി, വെള്ളി, പുളിക്കല്‍ ശ്രീനിവാസന്‍ എന്നിവരുടെ വീടുകള്‍ക്കാണ് നാശം സംഭവിച്ചത്. വാര്‍ഡ് മെംബര്‍ ശ്രീജ റെജിയുടെ വീടിന്റെ പരിസരത്തും ഭൂമി പിളരുന്നുണ്ട്. പ്രദേശത്തെ രണ്ട് റോഡുകളും പിളര്‍ന്ന് വന്‍ കുഴി രൂപപ്പെട്ടിട്ടുണ്ട്. കുളിര്‍മാവ്കുന്നില്‍ കഴിഞ്ഞ ദിവസമാണ് ഭൂമി പിളരാന്‍ തുടങ്ങിയത്. പ്രദേശങ്ങള്‍ ഇടിഞ്ഞ് ഒരു ഭാഗം താഴുകയും തെന്നി നീങ്ങുകയും ചെയ്യുന്ന പ്രതിഭാസമാണ് സംഭവിക്കുന്നത്. മധ്യഭാഗം പിളര്‍ന്ന് രണ്ട് ഭാഗത്തേക്കാണ് ഭൂമി നീങ്ങുന്നത്. നിരവധി വീടുകളും അപകടത്തിലാണ്. ഈ പ്രദേശത്തുള്ള കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്. വൈദ്യുതി ബന്ധം വിഛേദിച്ചിരിക്കുകയാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss