|    Feb 21 Wed, 2018 11:01 pm
FLASH NEWS

ഭൂമി നഷ്ടപ്പെടുന്നവര്‍ ഗവ. ഹൗസിലേക്ക് മാര്‍ച്ച് നടത്തി

Published : 14th December 2017 | Posted By: kasim kzm

.മാഹി: തലശ്ശേരി-മാഹി ബൈപാസിനുവേണ്ടി സ്ഥലം നഷ്ടപ്പെടുന്ന മുഴുവന്‍ ഭൂവുടമകള്‍ക്കും നഷ്ടപരിഹാരത്തുക  ഉടന്‍ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ദേശീയപാത കര്‍മസമിതിയുടെ നേതൃത്വത്തില്‍ മാഹി ഗവ. ഹൗസിലേക്ക് മാര്‍ച്ച് നടത്തി. എ പി അശോകന്‍ ഉദ്ഘാടനം ചെയ്തു. ടി കെ ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. സത്യന്‍ കുനിയില്‍, ടി സി പ്രദീപന്‍, മുഹമ്മദലി, കെ വി ഹരീന്ദ്രന്‍, കണ്ണി പ്പൊയില്‍ ബാബു, അന്‍സില്‍ അരവിന്ദ്, അഭിലാഷ്, പി ഹരീന്ദ്രന്‍ സംസാരിച്ചു. തുടര്‍ന്ന് കര്‍മസമിതി നേതാക്കള്‍ റീജ്യനല്‍ അഡ്മിനിസ്‌ട്രേറ്റര്‍ എസ് മാണിക്ക ദീപനുമായി നടത്തിയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി 23ന് 50 പേര്‍ക്ക് നല്‍കുമെന്നറിയിച്ച നഷ്ടപരിഹാരത്തുക 70നും 100നും ഇടയിലുള്ളവര്‍ക്ക് വിതരണം ചെയ്യുമെന്ന് ഉറപ്പുനല്‍കി. ഭൂമി നഷ്ടപ്പെടുന്ന ബാക്കിയുള്ളവര്‍ക്ക് ജനുവരി 31 നകം നല്‍കുമെന്നും അറിയിച്ചു. 15ന് പ്രഖ്യാപിച്ച ദേശീയപാതാ ഉപരോധം ഇതേത്തുടര്‍ന്ന് മാറ്റിവച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss