|    Sep 26 Wed, 2018 3:04 pm
FLASH NEWS

ഭൂമി നല്‍കാന്‍ സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചു

Published : 24th April 2018 | Posted By: kasim kzm

തൃശൂര്‍: ചിമ്മിനി ഡാം നിര്‍മാണത്തിന്റെ ഭാഗമായി കുടിയൊഴിക്കപ്പെട്ട ചാലക്കുടി താലൂക്ക് വരന്തരപ്പള്ളി വില്ലേജിലെ കള്ളിച്ചിത്ര-നടാംപാടം കോളനി നിവാസികളെ പുനരധിവസിപ്പിയ്ക്കുന്നതിനായി ഭൂമി നല്‍കാന്‍ സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചു.
ചാലക്കൂടി താലൂക്കിലെ മുപ്ലിയം, വരന്തരപ്പിള്ളി എന്നീ വില്ലേജുകളിലോ സമീപ വില്ലേജുകളിലോ വഴി സൗകര്യത്തോടുകൂടിയതും കുടിവെ ള്ളം, വൈദ്യുതി എന്നീ അടിസ്ഥാന സൗകര്യങ്ങയുളളതുമായ 7.5 ഏക്കര്‍ ഭൂമി സര്‍ക്കാരിന് വിലയ്ക്കു നല്‍കുവാ ന്‍ താല്‍പര്യമുളള ഭൂവുടമകളില്‍ നിന്നും സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചു. 15 ദിവസത്തിനകം അപേക്ഷ ജില്ലാ കലക്ടര്‍, സിവില്‍ സ്റ്റേഷന്‍, തൃശൂര്‍ എന്ന പേരില്‍ നല്‍കണം.
ലഭിക്കുന്ന അപേക്ഷകളില്‍ ഭൂമി നിര്‍ദിഷ്ട ആവശ്യത്തിന് അനുയോജ്യമാണോ എന്ന് പരിശോധിച്ച് ഭൂമി വില സംബന്ധിച്ച് ഭൂവുടമകളുമായി ചര്‍ച്ച ചെയ്ത് ജില്ലാതല ഫെയര്‍ കോംപെന്‍സേഷന്‍ കമ്മിറ്റിയുടെയും സംസ്ഥാനതല എംപവേര്‍ഡ് കമ്മിറ്റിയുടെയും അംഗീകാരത്തിനു വിധേയമായി ഭൂമി വാങ്ങുന്ന കാര്യത്തില്‍ അന്തിമതീരുമാനം കൈകൊളളും. അപേക്ഷ നല്‍കുന്ന കവറില്‍ കള്ളിച്ചിത്ര-നടാംപാടം കോളനി നിവാസികള്‍ക്ക് ഭൂമി വിലക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട അപേക്ഷ എന്ന് പ്രത്യേകം രേഖപ്പെടുത്തണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss