|    Aug 17 Thu, 2017 3:11 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഭൂമി കൈയേറ്റം: വിശദറിപോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം

Published : 2nd December 2016 | Posted By: SMR

കൊച്ചി: ദേവികുളം വട്ടവട കൊട്ടക്കാമ്പൂര്‍ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട അന്വേഷണം സംബന്ധിച്ച് വിശദമായ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ജോയ്‌സ് ജോര്‍ജ് എംപിയും കുടുംബാംഗങ്ങളും ആരോപണ വിധേയരായ കേസില്‍ വ്യാജമെന്ന് ആരോപണമുയര്‍ന്ന രേഖകളുടെ ഫോറന്‍സിക് പരിശോധനാ ഫലം ഉടന്‍ ലഭ്യമാക്കി ഒരു മാസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം. രേഖകള്‍ പരിശോധനയ്ക്കയച്ചതായി ആഗസ്തിലും, ഒക്ടോബറിലും സമര്‍പ്പിച്ച റിപോര്‍ട്ടുകളില്‍ പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും വിശദാംശങ്ങളില്ലെന്ന് വ്യക്തമാക്കിയാണ് പുതിയ റിപോര്‍ട്ടിന് കോടതി നിര്‍ദേശിച്ചത്. കേസിലെ നിലവിലെ അന്വേഷണം കാര്യക്ഷമമല്ലെന്നും കേസ് സിബിഐക്ക് വിടണമെന്നും ആവശ്യപ്പെട്ട് ഉടുമ്പഞ്ചോല കരുണാപുരം സ്വദേശി മുകേഷും കേസെടുത്ത നടപടിക്കെതിരേ ജോയ്‌സിന്റെ സഹോദരന്‍ ജോര്‍ജി ജോര്‍ജും നല്‍കിയ ഹരജികളാണ് പരിഗണനയിലുള്ളത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക