|    Dec 17 Sun, 2017 11:53 am
FLASH NEWS

ഭൂമി ഒഴിപ്പിച്ചതിന്റെ മറവില്‍ പഞ്ചായത്ത് കിണറും സ്ഥലവും കൈയേറിയെന്ന് പരാതി

Published : 14th July 2017 | Posted By: fsq

 

വണ്ടിപ്പെരിയാര്‍: കോടതി ഉത്തരവിനെ തുടര്‍ന്നു  സ്വകാര്യ വ്യക്തിയുടെ വീടും സ്ഥലവും ഒഴിപ്പിച്ചതിന്റെ മറവില്‍ പഞ്ചായത്ത് കിണറും ഇതിനോട് ചേര്‍ന്ന സ്ഥലവും സ്വകാര്യ തേയില തോട്ടം കമ്പനി അധികൃര്‍ കൈവശപ്പെടുത്താന്‍ ശ്രമിച്ചതായി ജനപ്രതിനിധിയടക്കം നാട്ടുകാര്‍ പരാതിയുമായി രംഗത്ത്. പരാതിയെ തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കി.  കഴിഞ്ഞ ദിവസമാണ് സംഭവങ്ങള്‍ക്ക് തുടക്കം. കോടതി ഉത്തരവിനെ തുടര്‍ന്നു ദേശിയ പാത 183ല്‍ നെല്ലിമലയ്ക്ക് സമീപം സ്വകാര്യ വ്യക്തി  കൈയ്യേറി നിര്‍മ്മിച്ച കെട്ടിടവും സ്ഥലവും കോടതി നിയോഗിച്ച  കമ്മീഷന്റെ സാന്നിധ്യത്തില്‍ കമ്പനി അതികൃതര്‍ പൊളിച്ചു നീക്കിയിരുന്നു. ഇതിനിടയില്‍ ഇതിനോട് ചേര്‍ന്നുള്ള നാല്‍പ്പത് വര്‍ഷത്തോളം പഴക്കം ചെന്ന പഞ്ചായത്ത് കിണറും ചുറ്റുമതി ലും ഉള്‍പ്പെടെയുള്ള രണ്ടര സെന്റ് ഭൂമിയാണ് കെട്ടിയടച്ച് കൈവശപ്പെടുത്താന്‍ ശ്രമിച്ചതായാണ് പരാതി. തൊഴിലാളികളെ ഉപയോഗിച്ച് കെട്ടിയടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍  വാര്‍ഡ് മെംബര്‍ സുബാഷ് നല്‍കിയ പരാതിയെ തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറി സ്ഥലത്ത് എത്തുകയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. പഞ്ചായത്തിന്റെ ആസ്തി രജിസ്റ്റര്‍ പരിശോധിച്ചാല്‍ മാത്രമെ പഞ്ചായത്ത് വക സ്ഥലമാണെന്ന് കണ്ടെത്താന്‍ കഴിയൂ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss