|    Jul 21 Fri, 2017 10:27 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഭൂമി ഇടപാട്: റോബര്‍ട്ട് വദ്രയുടെ കമ്പനിക്ക് ഇഡി നോട്ടീസ്

Published : 2nd July 2016 | Posted By: SMR

ന്യൂഡല്‍ഹി: രാജസ്ഥാനിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദ്രയുടെ സ്ഥാപനത്തിന് എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പിന്റെ നോട്ടീസ്. വദ്രയുടെ സ്‌കൈലറ്റ് ഹോസ്പിറ്റാലിറ്റി കമ്പനിയുടെ സാമ്പത്തിക ഇടപാടുകളും മറ്റു രേഖകളും സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. ഇതുസംബന്ധിച്ച് ഇഡി നേരത്തെ നല്‍കിയ നോട്ടീസ് റദ്ദാക്കിയിരുന്നു. കമ്പനിക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ അധികാരപത്രമോ മറ്റു രേഖകളോ നല്‍കാത്തതിനാല്‍ അദ്ദേഹത്തെ കമ്പനിയുടെ പ്രതിനിധിയായി അംഗീകരിക്കാന്‍ ഇഡി തയ്യാറായിരുന്നില്ല. ബിക്കാനിര്‍ ജില്ലയിലും മറ്റു സ്ഥലങ്ങളിലും തിരച്ചില്‍ നടത്തി രേഖകള്‍ പിടിച്ചെടുത്ത ശേഷമാണ് നോട്ടീസ് നല്‍കിയത്. സംഭവവുമായി ബന്ധപ്പെട്ട് മറ്റു വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉടനെ നോട്ടീസയക്കുമെന്ന് ഇഡി വൃത്തങ്ങള്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക