|    Apr 24 Mon, 2017 7:08 am
FLASH NEWS

ഭൂമിയേറ്റെടുക്കല്‍ നിയമം: മെട്രോയുടെ സ്ഥലമേറ്റെടുപ്പ് പ്രതിസന്ധിയില്‍

Published : 8th November 2016 | Posted By: SMR

കൊച്ചി: പുതിയ ഭൂമിയേറ്റെടുക്കല്‍ നിയമവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കൊച്ചി മെട്രോയുടെ സ്ഥലമേറ്റെടുക്കല്‍ പ്രതിസന്ധിയിലാക്കിയതായി കൊച്ചി മെട്രോറെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് പറഞ്ഞു.
വൈറ്റില മുതല്‍ മെട്രോയുടെ നിര്‍മാണം വേഗത്തിലായിട്ടില്ല. ഈ ഭാഗത്ത് നിര്‍മാണത്തിന് ആവശ്യമായ സ്ഥലമേറ്റെടുക്കാനായിട്ടില്ല. പുതിയ നിയമം നിലവില്‍വന്നശേഷം സ്ഥലം വിട്ടുനല്‍കിയാല്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നാണു പൊതുവേയുള്ള ധാരണ. ഇതിന്റെ അടിസ്ഥാനത്തില്‍ പലരും സ്ഥലം വിട്ടുനല്‍കുന്നത് വൈകിക്കുകയാണ്. 2015ലാണ് ലാന്‍ഡ് അക്വിസിഷന്‍, റീഹാബിലിറ്റേഷന്‍ ആന്റ് റീസെറ്റില്‍മെന്റ് ആക്റ്റ് നിലവില്‍വന്നത്. എന്നാല്‍ ഇതിന്റെ ചട്ടങ്ങളും നടപടിക്രമങ്ങളും ഇനിയും അന്തിമമാക്കിയിട്ടില്ല. നിര്‍മാണവുമായി ബന്ധപ്പെട്ട് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനുമായുണ്ടായിരുന്ന ആശയക്കുഴപ്പം പരിഹരിച്ചതായും അദ്ദേഹം പറഞ്ഞു. മെട്രോയുടെ കൊച്ചിയിലെ നിര്‍മാണ മേല്‍നോട്ടത്തിന് ആവശ്യത്തിനു സാങ്കേതിക വിദഗ്ധരെ ലഭ്യമാക്കാമെന്ന് ഡിഎംആര്‍സി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഏപ്രിലില്‍ തന്നെ മെട്രോയുടെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day