|    Nov 23 Thu, 2017 6:28 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഭൂമിയേറ്റെടുക്കല്‍ കൃഷിയെ ബാധിക്കില്ല : മന്ത്രി

Published : 3rd August 2017 | Posted By: fsq

 

തിരുവനന്തപുരം: ആറന്‍മുള വിമാനത്താവള നിര്‍മാണത്തിനായി നിശ്ചയിച്ചിരുന്ന ഭൂമി മിച്ചഭൂമിയായി ഏറ്റെടുക്കാനുള്ള റവന്യൂ വകുപ്പിന്റെ തീരുമാനം സ്ഥലത്ത് നടന്നുവരുന്ന കൃഷിയെ ബാധിക്കില്ലെന്നു കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍. കൃഷി മുടക്കം കൂടാതെ നടക്കും. ഭാവികാര്യങ്ങള്‍ റവന്യൂവകുപ്പുമായി ആലോചിച്ചു തീരുമാനിക്കും. മിച്ചഭൂമിയായി ഏറ്റെടുത്ത ഭൂമിയില്‍ കൃഷി ചെയ്യാന്‍ പാടില്ലെന്നു വ്യവസ്ഥയില്ല. കൃഷി വകുപ്പിന്റെ പ്രവര്‍ത്തനം കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോവാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്. ഈ വര്‍ഷംതന്നെ ഭൂമി മുഴുവനായി കൃഷിയോഗ്യമാക്കുന്നതിനു തടസ്സമുണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക