|    Sep 26 Tue, 2017 12:50 pm

ഭൂമിയുടെ സ്‌കെച്ചിന് കൈക്കൂലി; വില്ലേജ് ഓഫിസര്‍ അറസ്റ്റില്‍

Published : 6th November 2016 | Posted By: SMR

മഞ്ചേശ്വരം: ഭൂമി സ്‌കെച്ച് ആവശ്യപ്പെട്ട യുവതിയോട് 1000 രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫിസറെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. ബായാര്‍ വില്ലേജ് ഓഫിസറും മാവേലിക്കര സ്വദേശിയുമായ ആര്‍ സുധാകരനെ(42) നെയാണ് കാസര്‍കോട് വിജിലന്‍സ് ആന്റ്് ആന്റി കറപ്ഷന്‍ ബ്യൂറോ ഡിവൈഎസ്പി ആര്‍ രഘുരാമന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.പൈവളിഗെ കുരുഡപദവ് സ്വദേശിനി താഹിറ ഖാലിദ് തന്റെ പേരിലുള്ള ഭൂമിയുടെ സ്‌കെച്ചിന് വില്ലേജില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ അപേക്ഷയില്‍ മേല്‍ നടപടി സ്വീകരിക്കാതെ കാലതാമസം വരുത്തുകയായിരുന്നു. തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ 1000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. യുവതി വിജിലന്‍സില്‍ പരാതി നല്‍കുകയും വിജിലന്‍സ് സംഘം നാഫ്റ്റിന്‍ പുരട്ടിയ 1000 രൂപ നല്‍കാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു. ഇത് കൈമാറുന്നതിനിടയിലാണ് ഇയാളെ കൈയ്യോടെ പിടികൂടിയത്. സിഐമാരായ അനില്‍കുമാര്‍, ബാലകൃഷ്ണന്‍ നായര്‍, കലക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് രാധാകൃഷ്ണന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസിലെ അക്കൗണ്ടന്റ് കെ ബിജു, സിവില്‍ ഓഫിസര്‍മാരായ ശശിധരന്‍ പിള്ള, വിനോദ്, രമേശ്, ജോസഫ്, രാധാകൃഷ്ണന്‍,എം കെ ദാസ്, വിനോദ്കുമാര്‍, മജീദ്, ദിനേശന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക